Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രളയ​ ശേഷം...

പ്രളയ​ ശേഷം കുവൈത്തിന്​​ ശുദ്ധീകരണകാലം

text_fields
bookmark_border
പ്രളയ​ ശേഷം കുവൈത്തിന്​​ ശുദ്ധീകരണകാലം
cancel

കുവൈത്ത്​ സിറ്റി: രാജ്യത്തെ വിറപ്പിച്ച വെള്ളപ്പൊക്കത്തിന്​ ശേഷം കുവൈത്തിനിത്​ സമഗ്ര ശുദ്ധീകരണ, പുനരുദ്ധാരണ കാലം. റോഡുകളിലും മരുഭൂമിയിലും കടലോരത്തും അടിഞ്ഞുകൂടിയ മാലിന്യം നീക്കുന്ന ചെയ്യുന്ന തീവ്രയത്​നത്തിലാണ്​ അധികൃതർ. ചളിയും മാലിന്യങ്ങളും അടിഞ്ഞുകൂടി ഡ്രെയിനേജ്​ സംവിധാനം പലയിടത്തും അടഞ്ഞുപോയത്​ വെള്ളപ്പൊക്കത്തിന്​ ആക്കംകൂട്ടിയിരുന്നു. ഇത്​ ശരിയാക്കുന്നതിനാണ്​ പ്രധാന പരിഗണന നൽകുന്നത്​.

ഇതിനൊപ്പം റോഡുകളിൽ താഴ്​ന്നപ്രദേശത്ത്​ കെട്ടിക്കിടന്ന വെള്ളം വറ്റിക്കുന്ന പണി ഏതാണ്ട്​ പൂർത്തിയായി. വൈദ്യുതിസംവിധാനം പലയിടത്തും തകരാറിലായിരുന്നു. പ്രളയദിവസം പലയിടത്തും ഇരുട്ടിലായി. വൈദ്യുതി മന്ത്രാലത്തി​​​​െൻറ നേതൃത്വത്തിൽ അറ്റകുറ്റപ്പണി തുടരുകയാണ്​. വ്യാഴാഴ്​ച വരെയുള്ള മൂന്ന്​ ദിവസത്തിൽ 245 മില്ലിമീറ്റർ മഴയാണ്​ പെയ്​തത്​. 1997ലെ 64.1 മില്ലിമീറ്റർ എന്ന റെക്കോർഡ്​ ബഹുദൂരം പിന്നിലായി.

50 വർഷത്തിനിടെയുള്ള ഏറ്റവും വലിയ മഴ എന്നാണ്​ കാലാവസ്ഥാ വകുപ്പി​​​​െൻറ വിലയിരുത്തൽ. മുതിർന്നപൗരന്മാരും പറയുന്നത്​ തങ്ങളുടെ ഒാർമയിൽ ഇത്ര വലിയ മഴ കുവൈത്തിൽ ഉണ്ടായിട്ടില്ല എന്നാണ്​. മുമ്പില്ലാത്ത വിധം കനത്ത മഴ പെയ്​തിട്ടും ഗുരുതര അത്യാഹിതങ്ങളോ ആൾനാ​ശമോ ഇല്ലാതെ കൈകാര്യം ചെയ്യാൻ കഴിഞ്ഞത്​ രാജ്യത്തെ പൊതുസംവിധാനങ്ങളുടെ കാര്യക്ഷമതയാണ്​ തെളിയിക്കുന്നതെന്ന്​ പാർലമ​​​െൻറ്​ സ്​പീക്കർ മർസൂഖ്​ അൽ ഗാനിം പറഞ്ഞു.

മു​​െമ്പങ്ങുമില്ലാത്ത സാഹചര്യ​ങ്ങളെ രാജ്യം നേരിടുന്ന ഇൗ ഘട്ടത്തിൽ എല്ലാവരും ഒരുമയോടെ നിൽക്കണമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന അസത്യങ്ങൾ കണ്ട്​ തെറ്റിദ്ധരിക്കരുതെന്നും പ്രധാനമന്ത്രി ശൈഖ്​ ജാബിർ മുബാറക്​ അസ്സബാഹ്​ പറഞ്ഞു. അസത്യപ്രചാരണം രക്ഷാപ്രവർത്തനങ്ങളെ നിരുത്സാഹപ്പെടുത്തുമെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsClean up. massive Kuwait floods
News Summary - Clean up underway after massive Kuwait floods -gulf news
Next Story