കുട്ടിപ്രവാസികൾ പ്രതിഷേധത്തിൽ; ‘അവഗണന അവസാനിപ്പിക്കണം’

10:38 AM
25/06/2020
പ്രവാസികളോടുള്ള കേന്ദ്ര, കേരള സർക്കാറുകളുടെ അവഗണനക്കെതിരെ ‘കുട്ടിപ്രവാസികൾ’ പ്രതിഷേധിച്ചപ്പോൾ

കുവൈത്ത്​ സിറ്റി: പ്രവാസികളോടുള്ള കേന്ദ്ര, കേരള സർക്കാറുകളുടെ അവഗണനക്കെതിരെ പ്രതിഷേധവുമായി ‘കുട്ടിപ്രവാസികൾ’. ലോക്​ഡൗൺ കാരണം വീട്ടിലിരിക്കുന്ന കുട്ടികൾ വീട്ടിലിരുന്ന്​ സ്വയം പ്ലക്കാർഡ്​ തയാറാക്കി പ്രതിഷേധമുയർത്തിയപ്പോൾ അത്​ വേറി​െട്ടാരു പരിപാടിയായി. 
കുവൈത്ത് മലർവാടി ബാലസംഘമാണ്​ പരിപാടി സംഘടിപ്പിച്ചത്​.

ഓൺലൈൻ പ്രതിഷേധത്തിൽ 105 കുട്ടികൾ പങ്കെടുത്തു. ‘രോഗം കുറ്റമല്ല, ഞങ്ങളും മനുഷ്യരാണ്​’, നാടണയാൻ ഇനിയും കടമ്പകളോ’, ‘ജന്മനാട്ടിലേക്ക്​ ഞങ്ങൾക്കും പോവണം’, ‘സഹായിച്ചില്ലെങ്കിലും അവഹേളിക്കരുത്​’, ‘പ്രവാസിപ്പേടി അവസാനിപ്പിക്കുക’ തുടങ്ങിയ സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകളാണ്​ ഇംഗ്ലീഷിലും മലയാളത്തിലുമായി കുട്ടികൾ തയാറാക്കിയത്​. പ്രവാസികൾ നാട്ടിലേക്ക്​ വരുന്നതിന്​ കോവിഡ്​ പരിശോധിച്ച്​ നെഗറ്റിവ്​ ആണെന്ന്​ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്​ ഹാജരാക്കണമെന്ന സംസ്ഥാന സർക്കാർ ഉത്തരവാണ്​ പ്രതിഷേധത്തിന്​ പ്രേരണയായത്​. വന്ദേഭാരത്​ മിഷനിൽ കൂടുതൽ വിമാനങ്ങൾ ഏ​ർപ്പെടുത്താത്തകേന്ദ്ര സർക്കാർ നിലപാടും വിമർശിക്കപ്പെട്ടു.

Loading...
COMMENTS