കർഫ്യൂ ഇന്നുമുതൽ രാത്രി എട്ടുമുതൽ രാവിലെ അഞ്ചുവരെ

  • സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ 30 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കും

08:42 AM
30/06/2020

 കുവൈത്ത്​ സിറ്റി: കുവൈത്തിൽ ചൊവ്വാഴ്​ച മുതൽ കർഫ്യൂ സമയം രാത്രി എട്ടു മുതൽ രാവിലെ അഞ്ചുവരെയാക്കും. നിലവിൽ ഏഴുമുതൽ അഞ്ചുവരെയാണ്​. രാജ്യത്ത്​ കോവിഡ്​ പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതി​​െൻറ രണ്ടാംഘട്ടം ചൊവ്വാഴ്​ച മുതൽ ആരംഭിക്കുകയാണ്​. ഇതി​​െൻറ ഭാഗമായി 30 ശതമാനം ജീവനക്കാരുമായി സർക്കാർ ഒാഫിസുകൾ പ്രവർത്തിക്കും. റൊ​േട്ടഷൻ അടിസ്ഥാനത്തിലാവും ജീവനക്കാർക്ക്​ ജോലിക്കെത്താൻ നിർദേശം നൽകുക. സലൂണുകൾ, ബാർബർ ഷോപ്പുകൾ, ഹെൽത്ത്​ സ​െൻററുകൾ എന്നിവ ഒഴികെ സ്വകാര്യ സ്ഥാപനങ്ങളും 30 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. മാളുകളും 30 ശതമാനം ശേഷിയിൽ തുറന്നു പ്രവർത്തിക്കും. 

ശുചിത്വം പാലിക്കണമെന്നും കൃത്യമായ ഇടവേളകളിൽ അണുമുക്തമാക്കണമെന്നും നിർദേശമുണ്ട്​. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ശരീര ഉൗഷ്​മാവ്​ പരിശോധിക്കണം. 37.5 ഡിഗ്രിയിൽ അധികം ശരീര ഉൗഷ്​മാവ്​ ഉള്ളവരെ കടകളിൽ പ്രവേശിപ്പിക്കാൻ പാടില്ല. സാമൂഹികഅകലം പാലിക്കണം, നിരന്തരം ഉപയോഗിക്കുന്ന പ്രതലങ്ങൾ അണുമുക്തമാക്കണം, ഒരു ഫോണും കമ്പ്യൂട്ടറും മറ്റ്​ ഉപകരണങ്ങളും ഒന്നിലധികം പേർ ഉപയോഗിക്കരുത്​, ഒന്നിലധികം ജീവനക്കാർ ഉപയോഗിക്കുന്ന മെഷീനുകൾക്കും ഉപകരണങ്ങൾക്കും അരികെ സ്​റ്റെറിലൈസർ സ്ഥാപിക്കണം, ആരോഗ്യ സുരക്ഷ സംബന്ധിച്ച്​ ജീവനക്കാർക്ക്​ മാർഗനിർദേശം നൽകണം തുടങ്ങിയ നിബന്ധനകളാണ്​ സ്വകാര്യ സ്ഥാപനങ്ങൾ തുറക്കുന്നതിന്​ അധികൃതർ മുന്നോട്ടുവെക്കുന്നത്​. രണ്ട്​ ​മീറ്റർ അകലം പാലിക്കണമെന്നാണ്​ നിർദേശം. 

നിബന്ധനകൾ പാലിക്കു​െന്നന്ന്​ ഉറപ്പാക്കാൻ അധികൃതർ പരിശോധന നടത്തും. നിർദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾ പൂട്ടിക്കും. അഞ്ചുഘട്ടങ്ങളിലായി നിയന്ത്രണങ്ങൾ ലഘൂകരിച്ച്​ സാധാരണ ജീവിതത്തിലേക്ക്​ മടക്കിക്കൊണ്ടുവരാനാണ്​ തീരുമാനം. മേയ്​ 31ന്​ ആരംഭിച്ച ആദ്യഘട്ടം ജൂൺ 21 വരെയാണ്​ നിശ്ചയിച്ചിരുന്നതെങ്കിലും നേരത്തേ ഇതു​ നീട്ടുകയായിരുന്നു. വ്യാഴാഴ്​ച ചേർന്ന മന്ത്രിസഭ യോഗം കോവിഡ്​ വ്യാപനം അവലോകനം നടത്തി ജൂൺ 30 മുതൽ രണ്ടാംഘട്ടത്തിലേക്ക്​ പ്രവേശിക്കാൻ തീരുമാനിച്ചു. അതേസമയം, ജലീബ്​ അൽ ശുയൂഖ്​, മഹബൂല, ഫർവാനിയ എന്നിവിടങ്ങളിലെ ​െഎസൊലേഷൻ മറ്റൊരു അറിയിപ്പുണ്ടാവുന്നതു​ വരെ തുടരും.

Loading...
COMMENTS