Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഭി​ക്ഷാ​ട​നം: ഇൗ...

ഭി​ക്ഷാ​ട​നം: ഇൗ ​വ​ർ​ഷം ന​വം​ബ​ർ വ​രെ 33 പേ​രെ നാ​ടു​ക​ട​ത്തി

text_fields
bookmark_border
ഭി​ക്ഷാ​ട​നം: ഇൗ ​വ​ർ​ഷം ന​വം​ബ​ർ വ​രെ 33 പേ​രെ നാ​ടു​ക​ട​ത്തി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ഭി​ക്ഷാ​ട​നം ന​ട​ത്തി​യ 33 വി​ദേ​ശി​ക​ളെ ഇൗ ​വ​ർ​ഷം നാ​ടു​ക​ട​ത്തി. ഭി​ക്ഷാ​ട​നം ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ടു വ​രു​ന്ന​താ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. കു​ടും​ബ​മാ​യി താ​മ​സി​ക്കു​ന്ന​വ​ർ പോ​ലും ഭി​ക്ഷാ​ട​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ആ​വ​ർ​ത്തി​ച്ച​ത്.

കു​ട്ടി​ക​ളെ​യും സ്ത്രീ​ക​ളെ​യും മു​ൻ​നി​ർ​ത്തി​യാ​ണ് പ​ള്ളി​ക​ളി​ലും മ​റ്റും ഭി​ക്ഷാ​ട​നം ന​ട​ക്കു​ന്ന​ത്. ഭി​ക്ഷാ​ട​ക​ർ ഏ​തു രാ​ജ്യ​ക്കാ​രാ​യാ​ലും പി​ടി​യി​ലാ​യാ​ൽ ഉ​ട​ൻ നാ​ടു​ക​ട​ത്തും. ഒ​രു കു​ടും​ബ​ത്തി​ലെ പി​താ​വോ മാ​താ​വോ യാ​ച​ന ന​ട​ത്തി​യാ​ൽ മ​ക്ക​ളു​ൾ​പ്പെ​ടെ മു​ഴു​വ​ൻ പേ​രെ​യു​മാ​ണ് നാ​ടു​ക​ട​ത്തു​ക. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​സ​യി​ൽ ഉ​ള്ള​വ​രാ​ണ് യാ​ച​ന​യി​ൽ ഏ​ർ​പ്പെ​ടു​ന്ന​തെ​ങ്കി​ൽ ക​മ്പ​നി​യു​ടെ ഫ​യ​ൽ മ​ര​വി​പ്പി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

ക​മ്പ​നി​ക​ൾ​ക്ക് കീ​ഴി​ൽ സ​ന്ദ​ർ​ശ​ന വി​സ​യി​ൽ എ​ത്തി​യ​വ​രാ​ണ് യാ​ച​ന​യി​ലേ​ർ​പ്പെ​ട്ട​തെ​ങ്കി​ലും സ്പോ​ൺ​സ​റി​ങ് ക​മ്പ​നി​യു​ടെ ഫ​യ​ൽ മ​ര​വി​പ്പി​ക്കും. ഈ ​വ​ർ​ഷം ന​വം​ബ​ർ വ​രെ കാ​ല​യ​ള​വി​ലാ​ണ്​ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ 33 വി​ദേ​ശി​ക​ളെ യാ​ച​ന​യു​ടെ പേ​രി​ൽ നാ​ടു​ക​ട​ത്തി​യ​ത്. യാ​ച​ക​രെ ക​ണ്ടെ​ത്താ​നാ​യി പ​ള്ളി​ക​ൾ, ഷോ​പ്പി​ങ്​ മാ​ളു​ക​ൾ, വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​രീ​ക്ഷ​ക​രെ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ അ​ക്കാ​ര്യം സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കാ​ൻ സ്വ​ദേ​ശി​ക​ളോ​ടും വി​ദേ​ശി​ക​ളോ​ടും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsbegging
News Summary - begging-kuwait-gulf news
Next Story