തൊ​ഴി​ൽ​നി​യ​മം ലം​ഘി​ച്ചാ​ൽ ര​ണ്ടു​വ​ർ​ഷ​ത്തേ​ക്ക്​  തൊ​ഴി​ൽ പെ​ർ​മി​റ്റ്​ ന​ൽ​കി​ല്ല

  • തൊ​ഴി​ലാ​ളി​യെ ഏ​ഴു​ദി​വ​സം കാ​ണാ​താ​യാ​ൽ തൊ​ഴി​ലു​ട​മ  അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണം

10:04 AM
10/08/2018

കു​വൈ​ത്ത്​ സി​റ്റി: തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രു​ടെ തൊ​ഴി​ൽ പെ​ർ​മി​റ്റ്​ ​ര​ണ്ടു​വ​ർ​ഷ​ത്തേ​ക്ക്​ മ​ര​വി​പ്പി​ക്കു​മെ​ന്ന്​ മാ​ൻ​പ​വ​ർ പ​ബ്ലി​ക്​ ​അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. തൊ​ഴി​ൽ ക​രാ​റി​ലു​ള്ള വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചാ​ലാ​ണ്​ തൊ​ഴി​ലാ​ളി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക. 

പു​റ​ത്തെ വി​സ​യി​ലു​ള്ള തൊ​ഴി​ലാ​ളി​​ക​ളെ ജോ​ലി​ക്കു​വെ​ച്ചാ​ൽ തൊ​ഴി​ലു​ട​മ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ക്കും. കു​റ്റ​കൃ​ത്യ​ത്തി​​െൻറ വ്യാ​പ്​​തി​യ​നു​സ​രി​ച്ച്​ റി​ക്രൂ​ട്ട്​​മ​െൻറ്​ ത​ൽ​ക്കാ​ല​ത്തേ​ക്ക്​ വി​ല​ക്കു​ന്ന​ത്​ മു​ത​ൽ കോ​ട​തി ന​ട​പ​ടി​വ​രെ നേ​രി​​ടേ​ണ്ടി​വ​രും. ഇ​ത്ത​രം ക​മ്പ​നി​ക​ളു​ടെ ഫ​യ​ലു​ക​ൾ ത​ൽ​ക്കാ​ല​ത്തേ​ക്കോ സ്ഥി​ര​മാ​യോ ​​ക്ലോ​സ്​ ചെ​യ്യാ​ൻ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​ക്ക്​ അ​ധി​കാ​ര​മു​ണ്ട്. 

അ​തോ​റി​റ്റി​യി​ൽ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ളി​ൽ ച​തി​യോ തി​രി​മ​റി​യോ ന​ട​ത്തി​യാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. കു​വൈ​ത്തി​​െൻറ അ​ന്ത​സ്സി​ന്​ ക്ഷ​തം​വ​രു​ത്തു​ന്ന പ​രാ​തി​ക​ൾ ഉ​ണ്ടാ​വു​ന്ന​തി​ന്​ ഇ​ത്ത​രം തി​രി​മ​റി​ക​ൾ കാ​ര​ണ​മാ​വു​ന്നു​ണ്ട്. തൊ​ഴി​ലാ​ളി​ക​ളെ തു​ട​ർ​ച്ച​യാ​യ ഏ​ഴു​ദി​വ​സം അ​റി​യി​പ്പി​ല്ലാ​തെ കാ​ണാ​താ​യാ​ൽ തൊ​ഴി​ലു​ട​മ​ക​ൾ 15 ദി​വ​സ​ത്തി​ന​കം തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ഹി​തം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തെ രേ​ഖാ​മൂ​ലം അ​റി​യി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. 
ഇ​ങ്ങ​നെ പ​രാ​തി​ന​ൽ​കി​യ​തി​ന​ു​ശേ​ഷം തൊ​ഴി​ലാ​ളി ജോ​ലി​ക്കെ​ത്തി​യാ​ൽ ഒ​ളി​ച്ചോ​ട്ട​ക്കേ​സ്​ പി​ൻ​വ​ലി​ക്കു​ന്ന​തി​ന്​ മു​മ്പ്​ ജോ​ലി​ക്ക്​ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Loading...
COMMENTS