Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right319 പ്രവാസികളുടെ...

319 പ്രവാസികളുടെ വിലാസം റദ്ദാക്കി

text_fields
bookmark_border

കുവൈത്ത് സിറ്റി: കുവൈത്തിൽ നൂറുകണക്കിന് വ്യക്തികളുടെ റെസിഡൻഷ്യൽ വിലാസങ്ങൾ റദ്ദാക്കിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. വീട്ടുടമസ്ഥർ സമർപ്പിച്ച പ്രസ്താവനകളുടെയും വിലാസം രജിസ്റ്റർ ചെയ്ത കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതിന്റെയും അടിസ്ഥാനത്തിൽ 319 പേരുടെ വിലാസങ്ങളാണ് റദ്ദാക്കിയത്. ഞായറാഴ്ച ഔദ്യോഗിക ഗസറ്റിൽ പേര് പ്രസിദ്ധീകരിച്ചവർ പ്രഖ്യാപനം മുതൽ 30 ദിവസത്തിനുള്ളിൽ പുതിയ വിലാസം അപ്ഡേറ്റ് ചെയ്യണമെന്ന് പാസി ആവശ്യപ്പെട്ടു. പാസി ആസ്ഥാനം നേരിട്ട് സന്ദർശിച്ചോ സഹൽ ആപ്പ് വഴിയോ വിലാസം അപ്ഡേറ്റ് ചെയ്യാമെന്ന് അതോറിറ്റി അറിയിച്ചു. സമയപരിധിക്കുള്ളിൽ വിലാസം അപ്ഡേറ്റ് ചെയ്യാത്തവർക്ക് 100 കുവൈത്ത് ദീനാർ വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകി. നേരത്തെയും ഇത്തരത്തിലുള്ള നിരവധി പേരുടെ വിലാസം പാസി റദ്ദാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Addresses of 319 expatriates have been cancelled
Next Story