കുവൈത്തിൽ 671 പേർക്ക്​ കൂടി കോവിഡ്​; 717 പേർക്ക്​ രോഗമുക്​തി

  • ഇനി ചികിത്സയിൽ 8811 പേർ; നാലുമരണം

18:08 PM
30/06/2020

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 671 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 46,195 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ചൊവ്വാഴ്​ച 717 പേർ ഉൾപ്പെടെ 37,030 പേർ രോഗമുക്​തി നേടി. നാലുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 354 ആയി. ബാക്കി 8811 പേരാണ്​ ചികിത്സയിലുള്ളത്​. 139 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

അഹ്​മദി ഗവർണറേറ്റിൽ 225, ജഹ്​റ ഗവർണറേറ്റിൽ 138, ഫർവാനിയ ഗവർണറേറ്റിൽ 122, കാപിറ്റൽ ഗവർണറേറ്റിൽ 102, ഹവല്ലി ഗവർണറേറ്റിൽ 84 പേർ എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ മംഗഫ്​ 37, സഅദ്​ അൽ അബ്​ദുല്ല 31, അദാൻ 24, ഫഹാഹീൽ 23, സബാഹ്​ അൽ സാലിം 19, സബാഹിയ 18എന്നിങ്ങനെയാണ്​ കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​. 435 കുവൈത്തികൾക്കും 236 വിദേശികൾക്കുമാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​.

Loading...