HOME GULF NEWS KUWAIT

അ​സ്ഥി​ര കാ​ലാ​വ​സ്ഥ: ജാ​ഗ്ര​ത  പു​ല​ർ​ത്താ​ൻ നി​ർ​ദേ​ശം
14, DEC 2019 - 09:03 AM

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത്​ അ​സ്ഥി​ര കാ​ലാ​വ​സ്ഥ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മ​ഴ​യും ഇ​ടി​മി​ന്ന​ലു​മു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. മ​ഴ സ​മ​യ​ത്ത്​ അ​പ​ക​ട സാ​ധ്യ​ത കൂ​ടു​മെ​ന്ന​തി​നാ​ൽ ഡ്രൈ​വ​ര്‍മാ​ർ ശ്ര​ദ്ധി​ക്ക​ണം. ഗ​താ​ഗ​ത നി​യ​മം പാ​ലി​ക്കു​ക​യും പൊ​ലീ​സ്​ നി​ർ​ദേ​ശം അ​നു​സ​രി​ക്കു​ക​യും വേ​ണം. 
എ​ന്തെ​ങ്കി​ലും പ്ര​യാ​സം നേ​രി​ടു​ക​യാ​ണെ​ങ്കി​ൽ ഗ​താ​ഗ​ത വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യം തേ​ടാം. അ​ത്യാ​വ​ശ്യ​ഘ​ട്ട​ത്തി​ൽ 112 എ​ന്ന ഹോ​ട്ട്​​ലൈ​ൻ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും മ​ന്ത്രാ​ല​യം ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. 
അ​തി​നി​ടെ, വെ​ള്ളി​യാ​ഴ്​​ച രാ​ജ്യ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ ശ​ക്​​ത​മാ​യ മ​ഴ​യു​ണ്ടാ​യി. 
വ​ഫ്​​റ ഭാ​ഗ​ത്ത്​ ആ​ലി​പ്പ​ഴ വീ​ഴ്​​ച​യോ​ടെ​യു​ള്ള പെ​രു​മ​ഴ​യാ​ണ​ു​ണ്ടാ​യ​ത്.