കു​വൈ​ത്തി​ൽ വി​ദേ​ശി​ക​ളു​ടെ പ്ര​സ​വ​ചി​കി​ത്സ ഫീ​സ്​ ഇ​ര​ട്ടി​യാ​ക്കി

11:14 AM
10/10/2019
കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ വി​ദേ​ശി​ക​ള്‍ക്ക് പ്ര​സ​വ​ചി​കി​ത്സ ഫീ​സ് വ​ർ​ധി​പ്പി​ച്ച്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ ഉ​ത്ത​ര​വ്. സ്വാ​ഭാ​വി​ക പ്ര​സ​വ​ത്തി​നു​ള്ള ​ ഫീ​സ്‌ 50 ദീ​നാ​റി​ൽ​നി​ന്ന്​ 100 ദീ​നാ​ർ ആ​യും സി​സേ​റി​യ​ൻ ഫീ​സ്‌ 150 ദീ​നാ​റാ​യു​മാ​ണ്​ വ​ർ​ധി​പ്പി​ച്ച​ത്. മു​റി​വാ​ട​ക ദി​വ​സ​ത്തി​ന് 50 ദീ​നാ​ർ ഉ​ണ്ടാ​യി​രു​ന്ന​ത്100 ദീ​നാ​റാ​യും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്​‌. വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ലാ​യി. സോ​നാ​ർ പ​രി​ശോ​ധ​ന, ലാ​ബ്​ പ​രി​ശോ​ധ​ന​ക​ൾ, മ​രു​ന്നു​ക​ൾ മു​ത​ലാ​യ​വ​ക്ക്​ വേ​റെ ഫീ​സ്​ ന​ൽ​കേ​ണ്ട​തി​ല്ല. മ​രു​ന്ന്, ചി​കി​ത്സ ഉ​പ​ക​ര​ണ​ങ്ങ​ൾ, ജീ​വ​ന​ക്കാ​രു​ടെ വേ​ത​നം എ​ന്നീ ഇ​ന​ങ്ങ​ളി​ൽ മ​ന്ത്രാ​ല​യ​ത്തി​​െൻറ ചെ​ല​വ്​ വ​ർ​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ കൃ​ത്യ​മാ​യ പ​ഠ​ന​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ഫീ​സ്​ വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​സ്സ​ബാ​ഹ്​ പ​റ​ഞ്ഞു. ഇ​പ്പോ​ഴും സ്വ​​കാ​ര്യ മേ​ഖ​ല​യി​ലേ​തി​നെ​ക്കാ​ൾ ഫീ​സ്​ കു​റ​വാ​ണെ​ന്ന്​ മ​ന്ത്രാ​ല​യം അ​വ​കാ​ശ​പ്പെ​ട്ടു. ഘ​ട്ടം​ഘ​ട്ട​മാ​യി ഒാ​രോ മേ​ഖ​ല​യി​ലും ഫീ​സ് വ​ര്‍ധി​പ്പി​ക്കു​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. 
നേ​ര​േ​ത്ത സൗ​ജ​ന്യ​മാ​യി​രു​ന്ന സേ​വ​ന​ത്തി​ന്​ ഫീ​സ്​ ഏ​ർ​പ്പെ​ടു​ത്തി​യ​പ്പോ​ൾ​ത​ന്നെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ വി​ദേ​ശി​ക​ളു​ടെ പ്ര​സ​വം​ ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​തേ കാ​ല​യ​ള​വി​ൽ സ്വ​ദേ​ശി​ക​ളി​ലെ ജ​ന​ന നി​ര​ക്ക്​ കു​റ​ഞ്ഞി​ട്ടി​ല്ല. ഇ​പ്പോ​ൾ വീ​ണ്ടും ഇ​ര​ട്ടി​യാ​ക്കി​യ​തോ​ടെ ഇ​നി​യും കു​റ​യു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ. ഇ​പ്പോ​ൾ ആ​രും ​പ​ണം ലാ​ഭം നോ​ക്കി കു​വൈ​ത്തി​ൽ പ്ര​സ​വ​ത്തി​ന്​ വ​രു​ന്നി​ല്ലെ​ന്നാ​ണ് അ​ൽ ഖ​ബ​സ്​ ദി​ന​പ​ത്രം പ്ര​സി​ദ്ധീ​ക​രി​ച്ച ​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. വി​മാ​ന ടി​ക്ക​റ്റും താ​മ​സ​സ്ഥ​ല​ത്തി​​െൻറ വാ​ട​ക​യും ആ​ശു​പ​ത്രി ഫീ​സും എ​ല്ലാം ചേ​രു​േ​മ്പാ​ൾ സ്വ​ന്തം നാ​ട്ടി​ൽ ചെ​ല​വാ​കു​ന്ന​തി​െ​ന​ക്കാ​ൾ അ​ധി​കം വ​രു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ പ്ര​സ​വ​ത്തി​നാ​യി കു​വൈ​ത്തി​ൽ വ​രേ​ണ്ട കാ​ര്യ​മി​ല്ല. കു​വൈ​ത്തി​ൽ സ്ഥി​ര ഇ​ഖാ​മ​യു​ള്ള​വ​രു​ടെ ഭാ​ര്യ​മാ​രാ​ണ്​ കു​വൈ​ത്തി​ൽ പ്ര​സ​വി​ക്കു​ന്ന വി​ദേ​ശി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വു​മെ​ന്ന്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 
വി​ദേ​ശി​ക​ള്‍ സ​ന്ദ​ർ​ശ​ക വി​സ​ക​ളി​ല്‍ പ്ര​സ​വ​ത്തി​നാ​യി രാ​ജ്യ​ത്തെ​ത്തു​ന്നു​ണ്ടെ​ന്നും മ​റ്റേ​ണി​റ്റി ആ​ശു​പ​ത്രി​യി​ല്‍ ദി​വ​സം തോ​റും വി​ദേ​ശി​ക​ളു​ടെ എ​ണ്ണം കൂ​ടി വ​രു​ന്നു​ണ്ടെ​ന്നും ജൂ​ണി​ൽ സ​ഫ അ​ൽ ഹാ​ഷിം എം.​പി ആ​രോ​പി​ച്ചി​രു​ന്നു.
Loading...
COMMENTS