കു​ട്ടി​ക​ൾ​ക്ക്​ കൗ​തു​കം പ​ക​ർ​ന്ന്​  ക​ത്തു​കാ​ല​ത്തി​െൻറ ഒാ​ർ​മ

09:56 AM
10/10/2019
ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്​​കൂ​ൾ അ​മ്മാ​ൻ ബ്രാ​ഞ്ചി​ൽ ന​ട​ന്ന പോ​സ്​​റ്റ​ൽ ദി​നാ​ച​ര​ണം
കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്​​കൂ​ൾ അ​മ്മാ​ൻ ബ്രാ​ഞ്ചി​ൽ ലോ​ക പോ​സ്​​റ്റ​ൽ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. പ്ര​ത്യേ​ക അ​സം​ബ്ലി​യും മ​റ്റു പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ൾ പോ​സ്​​റ്റ്​ ബോ​ക്​​സി​​െൻറ മാ​തൃ​ക രൂ​പ​ക​ൽ​പ​ന ചെ​യ്​​തു. 
പ്രി​ൻ​സി​പ്പ​ൽ രാ​ജേ​ഷ്​ നാ​യ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. സ​ന്തോ​ഷ​വും പ്ര​തീ​ക്ഷ​യും പ​ക​ർ​ന്നു​കൊ​ണ്ട്​ പോ​സ്​​റ്റ്​​മാ​ൻ ക​ത്തും കൊ​ണ്ടു​വ​ന്നി​രു​ന്ന കു​ട്ടി​ക്കാ​ലം അ​ദ്ദേ​ഹം അ​നു​സ്​​മ​രി​ച്ചു. ഇ-​മെ​യി​ലു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ ആ​പ്ലി​ക്കേ​ഷ​നും രം​ഗം കൈ​യ​ട​ക്കി​യ കാ​ല​ത്ത്​ പ​ഴ​യ ക​ത്തു​കാ​ല​ത്തി​​െൻറ ക​ഥ​ക​ൾ കു​ട്ടി​ക​ൾ​ക്ക്​ കൗ​തു​കം പ​ക​ർ​ന്നു. 1874 യൂ​നി​വേ​ഴ്​​സ​ൽ പോ​സ്​​റ്റ​ൽ യൂ​നി​യ​ൻ സ്ഥാ​പി​ക്ക​പ്പെ​ട്ട​തി​​െൻറ ഒാ​ർ​മ​ക്കാ​യാ​ണ്​ എ​ല്ലാ വ​ർ​ഷ​വും ഒ​ക്​​ടോ​ബ​ർ ഒ​മ്പ​തി​ന്​ ‘പോ​സ്​​റ്റ​ൽ ദി​നം’ ആ​ച​രി​ക്കു​ന്ന​ത്. 150 രാ​ജ്യ​ങ്ങ​ൾ ഇ​തി​ൽ പ​ങ്കാ​ളി​യാ​വു​ന്നു.
Loading...
COMMENTS