വ്യോ​മ​സു​ര​ക്ഷ : അ​മേ​രി​ക്ക​യും കു​വൈ​ത്തും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ടു

10:53 AM
10/10/2019
കു​വൈ​ത്ത്​ സി​വി​ൽ വ്യോ​മ​യാ​ന ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ലും അ​മേ​രി​ക്ക​യു​ടെ ട്രാ​ൻ​സ്​​പോ​ർ​േ​ട്ട​ഷ​ൻ സെ​ക്യൂ​രി​റ്റി അ​ഡ്​​മി​നി​സ്​​ട്രേ​ഷ​നും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പി​ടു​ന്നു
കു​വൈ​ത്ത്​ സി​റ്റി: വ്യോ​മ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കു​വൈ​ത്തും അ​മേ​രി​ക്ക​യും ധാ​ര​ണ പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ടു. കു​വൈ​ത്ത്​ സി​വി​ൽ വ്യോ​മ​യാ​ന ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ലും അ​മേ​രി​ക്ക​യു​ടെ ട്രാ​ൻ​സ്​​പോ​ർ​േ​ട്ട​ഷ​ൻ സെ​ക്യൂ​രി​റ്റി അ​ഡ്​​മി​നി​സ്​​ട്രേ​ഷ​നു​മാ​ണ്​ ധാ​ര​ണ​യി​ലെ​ത്തി​യ​ത്. വ്യോ​മ​യാ​ന വ​കു​പ്പ്​ മേ​ധാ​വി ശൈ​ഖ്​ സ​ൽ​മാ​ൻ ഹ​മൂ​ദ്​ അ​സ്സ​ബാ​ഹും ടി.​എ​സ്.​എ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡേ​വി​ഡ്​ പെ​കോ​ഷെ​യു​മാ​ണ്​ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത്. ഇ​പ്പോ​ൾ​ത​ന്നെ അ​മേ​രി​ക്ക​യും കു​വൈ​ത്തും മി​ക​ച്ച സ​ഹ​ക​ര​ണ​ത്തി​ലാ​ണ്​ നീ​ങ്ങു​ന്ന​തെ​ന്നും ഇ​തി​നെ പു​തി​യ ത​ല​ത്തി​ലേ​ക്ക്​ വി​ക​സി​പ്പി​ക്കാ​ൻ പു​തി​യ ക​രാ​റി​ന്​ ക​ഴി​യു​മെ​ന്നും ​ഡേ​വി​ഡ്​ പെ​കോ​ഷെ വ്യ​ക്​​ത​മാ​ക്കി. പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നാ​വ​ശ്യ​മാ​യ ക​രു​ത​ലും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ശാ​സ്​​ത്രീ​യ​മാ​യി പ​ര​സ്​​പ​രം സ​ഹ​ക​രി​ച്ച്​ ന​ട​പ്പാ​ക്കാ​നാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന്​ ശൈ​ഖ്​ സ​ൽ​മാ​ൻ ഹ​മൂ​ദ്​ അ​സ്സ​ബാ​ഹ്​ പ​റ​ഞ്ഞു.
Loading...
COMMENTS