ഇ​റാ​ഖി​ലെ അ​സ്ഥി​ര​ത കു​വൈ​ത്തി​നെ​യും  അ​സ്വ​സ്ഥ​പ്പെ​ടു​ത്തു​ന്നു –മന്ത്രിസഭ

10:51 AM
10/10/2019
പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ജാ​ബി​ർ മു​ബാ​റ​ക്​ അ​സ്സ​ബാ​ഹി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കു​വൈ​ത്ത്​ മ​ന്ത്രി​സ​ഭ യോ​ഗം
കു​വൈ​ത്ത്​ സി​റ്റി: അ​യ​ൽ​രാ​ജ്യ​മാ​യ ഇ​റാ​ഖി​ൽ സ്ഥി​ര​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​വ​ണ​മെ​ന്ന​ത്​ കു​വൈ​ത്തി​​െൻറ താ​ൽ​പ​ര്യ​മാ​ണെ​ന്നും അ​വി​ട​ത്തെ സം​ഘ​ർ​ഷാ​വ​സ്ഥ രാ​ജ്യം​ ഗൗ​ര​വ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും കു​വൈ​ത്ത്​ മ​ന്ത്രി​സ​ഭ യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. 
സ്ഥി​ര​ത​യും സ​മാ​ധാ​ന​വും തി​രി​ച്ചു​പി​ടി​ക്കാ​ൻ ഇ​റാ​ഖ്​ ജ​ന​ത​ക്ക്​ കെ​ൽ​പു​ണ്ട്. ഇ​തി​നാ​യി ആ ​രാ​ജ്യ​ത്തെ എ​ല്ലാ രാ​ഷ്​​ട്രീ​യ ക​ക്ഷി​ക​ളും ഒ​രു​മി​ക്ക​ണം. എ​ല്ലാ​വ​ർ​ക്കും തൃ​പ്​​തി​ക​ര​മാ​യ പ​രി​ഹാ​ര നി​ർ​ദേ​ശ​ങ്ങ​ൾ ച​ർ​ച്ച​ക​ളി​ലൂ​ടെ ഉ​രു​ത്തി​രി​യ​ണം. അ​യ​ൽ രാ​ജ്യ​ത്തെ അ​സ്ഥി​ര​ത കു​വൈ​ത്തി​നെ​യും അ​സ്വ​സ്ഥ​പ്പെ​ടു​ത്തു​ന്ന​താ​ണ്. സ​മാ​ധാ​ന​വും സ്ഥി​ര​ത​യും സാ​ധ്യ​മാ​ക്കാ​ൻ ഇ​റാ​ഖി​ന്​ എ​ല്ലാ സ​ഹാ​യ​വും ന​ൽ​കാ​ൻ കു​വൈ​ത്ത്​ എ​പ്പോ​ഴും സ​ന്ന​ദ്ധ​മാ​ണെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ജാ​ബി​ർ മു​ബാ​റ​ക്​ അ​സ്സ​ബാ​ഹി​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം വ്യ​ക്​​ത​മാ​ക്കി. 
 
Loading...
COMMENTS