മലയാളി യുവാവ്​ കാറിനുള്ളിൽ മരിച്ച നിലയിൽ

10:30 AM
10/10/2019
വിശ്വനാഥൻ സുജിത്ത്‌
കുവൈത്ത്​ സിറ്റി: മലയാളിയായ 31കാരനെ കുവൈത്തില്‍ സ്വന്തം കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പന്തളമുക്ക്‌ പുലിപ്പാറ സ്വദേശി വിശ്വനാഥൻ സുജിത്ത്‌ ആണ് മരിച്ചത്. അബ്ബാസിയ ടെലകമ്മ്യൂണിക്കേഷൻ ടവറിനു സമീപമുള്ള ഗ്രൗണ്ടിൽ നിർത്തിയിട്ട കാറിനുള്ളിലാണ് അർധരാത്രി മൃതദേഹം കണ്ടെത്തിയത്. ഏറെ വൈകിയിട്ടും കാണാതായതോടെ ഭാര്യ സുഹൃത്തുക്കളെ വിളിച്ചു. 
തുടർന്ന് നടത്തിയ തെരച്ചിലിലാണ്​ കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. അടുത്തിടെയായിരുന്നു സുജിത്തി​​െൻറ വിവാഹം. ഭാര്യ ഗർഭിണിയാണ്. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ 
കെ.കെ.എം.എ മാഗ്നറ്റ്‌ ടീം അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിവരുന്നു.
 
Loading...
COMMENTS