കുവൈത്തിന്‍െറ വിലക്ക് ‘ഫിഫ’ ശരിവെച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഫുട്ബാള്‍ അസോസിയേഷന് വിലക്കേര്‍പ്പെടുത്തിയ നടപടി ലോക ഫുട്ബാള്‍ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്‍റര്‍നാഷനല്‍ ഫുട്ബാള്‍ അസോസിയേഷന്‍ (ഫിഫ) ശരിവെച്ചു. മെക്സിക്കോ സിറ്റിയില്‍ നടക്കുന്ന 66ാമത് ഫിഫ കോണ്‍ഗ്രസാണ് കുവൈത്തിന്‍െറ വിലക്ക് നീക്കേണ്ടതില്ളെന്ന് വിധിയെഴുതിയത്. ഇന്തോനേഷ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍െറ വിലക്ക് നീക്കിയപ്പോള്‍ ബെനിന്‍ ഫുട്ബാള്‍ അസോസിയേഷന്‍െറ വിലക്കും തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്തെ കായിക നിയമത്തിലെ ചില വകുപ്പുകള്‍ ഫിഫ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി, കുവൈത്ത് ഫുട്ബാള്‍ അസോസിയേഷന്‍െറ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന തരത്തിലുള്ളതാണെന്നു കാണിച്ച് കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ഫിഫ വിലക്കേര്‍പ്പെടുത്തിയത്. കുവൈത്തിന്‍െറ വിലക്ക് തുടരുന്ന അവസ്ഥ സങ്കടകരമാണെന്നും എന്നാല്‍, അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനുവദിക്കാത്തതിനാല്‍ വേറെ നിവൃത്തിയില്ളെന്നും ഫിഫ പ്രസിഡന്‍റ് ഗിയാനി ഇന്‍ഫാനിറ്റോ പറഞ്ഞു. വിലക്ക് നീക്കുന്നതിനായി ഫിഫ അംഗരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ എം.പിയും 1982ലെ സ്പെയിന്‍ ലോകകപ്പില്‍ കളിച്ച കുവൈത്ത് ടീമംഗവുമായ അബ്ദുല്ല അല്‍മയൂഫ്, അന്നത്തെ ക്യാപ്റ്റന്‍ സഅദ് അല്‍ഹൂതി എന്നിവരടങ്ങിയ സംഘം മെക്സിക്കോ സിറ്റിയിലത്തെിയിരുന്നെങ്കിലും ഫലമുണ്ടായില്ല.
വിലക്ക് ലഭിച്ചതിനെ തുടര്‍ന്ന് ഏഷ്യന്‍ മേഖല യോഗ്യതാ റൗണ്ടിലെ മത്സരങ്ങളില്‍നിന്ന് കുവൈത്ത് അയോഗ്യരാക്കപ്പെട്ടിരുന്നു. ഫിഫ വിലക്കിന് പിന്നാലെ കുവൈത്ത് ഒളിമ്പിക് അസോസിയേഷനെ തേടി അന്താരാഷ്ട്ര ഒളിമ്പിക് സമിതിയുടെയും വിലക്ക് എത്തിയിരുന്നു. സര്‍ക്കാറിന്‍െറ ഇടപെടല്‍ ചൂണ്ടിക്കാണിച്ച് മുമ്പും രണ്ടു തവണ കുവൈത്ത് ഫുട്ബാള്‍ അസോസിയേഷനെ ഫിഫ സസ്പെന്‍റ് ചെയ്തിട്ടുണ്ട്, 2007ലും 2008ലും. രണ്ടുവട്ടവും ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ കുവൈത്ത് തയറായതിനെ തുടര്‍ന്ന് സസ്പെന്‍ഷന്‍ പിന്‍വലിക്കുകയായിരുന്നു. എന്നാല്‍, ഇത്തവണ ഫിഫ ചൂണ്ടിക്കാട്ടിയ കായിക നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്താന്‍ കുവൈത്ത് ഇതുവരെ തയറായിട്ടില്ല. അതിനാല്‍ വിലക്ക് തുടരാന്‍ തന്നെയാണ് സാ
ധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
