കഴിഞ്ഞവര്‍ഷം മനോരോഗ ചികിത്സ തേടിയത് 83,000 പേര്‍
text_fieldsകുവൈത്ത് സിറ്റി: കഴിഞ്ഞവര്‍ഷം 83,000 പേര്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് മനോരോഗ ചികിത്സതേടി ആശുപത്രിയിലത്തെിയതായി വെളിപ്പെടുത്തല്‍.
ആരോഗ്യമന്ത്രായവുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് സ്വദേശികളും വിദേശികളുമുള്‍പ്പെടെ രാജ്യനിവാസികളുടെ ആകെ എണ്ണത്തിന്‍െറ രണ്ടു ശതമാനമാണ്. മനോരോഗത്തിന് ചികിത്സതേടി ആശുപത്രിയിലത്തെിയവരില്‍ കൂടുതലും സ്വദേശികളാണ്. 73643 സ്വദേശികളാണ് 2015ല്‍ വിവിധതരം മനോരോഗങ്ങള്‍ കാരണം ആശുപത്രിയെ സമീപിച്ചത്. രാജ്യത്തെ മൊത്തം മനോരോഗികളില്‍ 88.8 ശതമാനവും കുവൈത്തികളാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഇന്ത്യക്കാരുള്‍പ്പെടെ രാജ്യത്തെ വിദേശികളില്‍ 9272 പേര്‍ മാത്രമാണ് മനോരോഗം ബാധിച്ച് കഴിഞ്ഞവര്‍ഷം ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇത് കുവൈത്തിലെ മൊത്തം വിദേശികളുടെ നാലു ശതമാനം മാത്രമേവരൂ. അതേസമയം, മനോരോഗത്തിന് ചികിത്സ നടത്തുന്ന സ്വദേശികളില്‍ ഭൂരിഭാഗവും ഡ്രൈവിങ് ലൈസന്‍സുള്ളവരും വാഹനമോടിക്കുന്നവരുമാണെന്നതാണ് അധികൃതരെ ആശങ്കയിലാക്കുന്നത്.
മാനസികനില തെറ്റിയവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കില്ളെന്നതാണ് വ്യവസ്ഥയെങ്കിലും ഇവരെല്ലാം രോഗം പിടിപെടുന്നതിനുമുമ്പ് ലൈസന്‍സ് എടുത്തിട്ടുണ്ടെന്നതാണ് വസ്തുത.
ആശുപത്രിയിലെ ഫയലുകള്‍ പരിശോധിച്ച് ഏതുതരം മനോരോഗമാണ് ഇവര്‍ക്കുള്ളതെന്ന് കണ്ടത്തെുക പ്രയാസമുള്ള കാര്യമായതിനാല്‍ ഇവരുടെ ഡ്രൈവിങ് ലൈസന്‍സ് മരവിപ്പിക്കുന്നത് അത്ര എളുപ്പമല്ളെന്നതാണ് അധികൃതരെ ആശങ്കയിലാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.