ഇന്ത്യന്‍ റിയാലിറ്റി എക്സിബിഷന്‍ സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്‍െറയും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡിന്‍െറയും ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ റിയാലിറ്റി എക്സിബിഷന്‍ 2016 സംഘടിപ്പിച്ചു. സാല്‍മിയ ഹോട്ടല്‍ ഹോളിഡേ ഇന്നില്‍ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിന്‍ ഉദ്ഘാടനം ചെയ്തു. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്‍റ് വിഗനേഷ് കുമാര്‍, വര്‍ബ ഇന്‍ഷുറന്‍സ് അസി. സി.ഇ.ഒ മൂസ അല്‍നജദ, എന്‍.ബി.കെ എക്സ്പാറ്റ് ഗ്രൂപ് മേധാവി വിക്രം ശെഖാവത്ത്, ഇന്ത്യന്‍ ഫ്രന്‍ണ്ട്ലൈനേഴ്സിന്‍െറ മോഹന്‍ദാസ്, ഹോട്ടല്‍ ശരവണഭവന്‍െറ നടരാജന്‍, എയര്‍ ഇന്ത്യ കണ്‍ട്രിഹെഡ് ഹിരക് മുഖര്‍ജി, ടി.സി.ഐ.എല്‍ റീജനല്‍ ഡയറക്ടര്‍ അനുരാല, എല്‍.ഐ.സി ഇന്‍റര്‍നാഷനല്‍ റെസിഡന്‍റ് മാനേജര്‍ ദേവേഷ് കുമാര്‍, എല്‍.ഐ.സി എച്ച്.എഫ്.എല്‍ റെസിഡന്‍റ് മാനേജര്‍ രാജീവ് സകൂജ എന്നിവര്‍ സംബന്ധിച്ചു. വെള്ളി, ശനി ദിവസങ്ങളിലായി നടന്ന എക്സിബിഷനില്‍ ഇന്ത്യയിലെ 25ലധികം പ്രമുഖ ബില്‍ഡര്‍മാരും ഡെവലപ്പര്‍മാരും പങ്കെടുത്തു. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലെ ലക്ഷ്വറി വില്ലകള്‍, അപ്പാര്‍ട്ട്മെന്‍റുകള്‍, വീടുകള്‍, പ്ളോട്ടുകള്‍ തുടങ്ങിയ ആകര്‍ഷകമായ പദ്ധതികള്‍ അവതരിപ്പിച്ചു. എന്‍.ആര്‍.ഐകള്‍ക്ക് പ്രത്യേക ഡിസ്കൗണ്ടുകളും ഇന്‍വെസ്റ്റ്മെന്‍റ്, ഹോം ലോണ്‍, ടാക്സ് പ്ളാനിങ്, റീപാട്രിയേഷന്‍ പൊസീജര്‍സ് തുടങ്ങിയ സൗകര്യങ്ങളുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.