യമനിലെ സ്ഫോടനത്തില്‍ അമീര്‍ അനുശോചിച്ചു
text_fieldsകുവൈത്ത് സിറ്റി: യമനിലെ ഏതന്‍ സിറ്റിയില്‍ ഭീകരവാദികള്‍ നടത്തിയ സ്ഫോടനത്തില്‍ നിരവധിപേര്‍ മരിക്കാനിടയായ സംഭവത്തില്‍ അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
യമന്‍ പ്രസിഡന്‍റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിക്ക് അയച്ച പ്രത്യേക സന്ദേശത്തിലാണ് അമീര്‍ തന്‍െറയും കുവൈത്തിന്‍െറയും അനുശോചനം അറിയിച്ചത്. നിരപരാധികളെ ലക്ഷ്യമാക്കി നടക്കുന്ന ഇത്തരം പ്രവൃത്തികളെ എതിര്‍ക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്ന് പറഞ്ഞ അമീര്‍, മരിച്ചവര്‍ക്ക് പരലോകത്ത് മോക്ഷം ലഭിക്കട്ടേയെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് വേഗം സുഖപ്രാപ്തിയുണ്ടാവട്ടെയെന്നും പ്രാര്‍ഥിച്ചു. കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹ് എന്നിവരും ഏതന്‍ സ്ഫോടനത്തില്‍ അനുശോചനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
