ഖുറൈന്‍ മാര്‍ക്കറ്റില്‍ വ്യാപകപരിശോധന: 89 പേര്‍ കസ്റ്റഡിയില്‍
text_fieldsകുവൈത്ത് സിറ്റി: അനധികൃത താമസക്കാരെയും കുറ്റവാളികളെയും കണ്ടത്തൊന്‍ നടത്തുന്ന വ്യാപക പരിശോധനയുടെ ഭാഗമായി കഴിഞ്ഞദിവസം മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിലെ ഖുറൈന്‍ മാര്‍ക്കറ്റുകളില്‍ റെയ്ഡ് അരങ്ങേറി.
ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ ഫഹദിന്‍െറ നിര്‍ദേശത്തിലും മേല്‍നോട്ടത്തിലും നടന്ന റെയ്ഡിന് പൊതുസുരക്ഷാ വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അലി മാദി, മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റ് സുരക്ഷാ വകുപ്പ് മേധാവി മേജര്‍ ജനറല്‍ ഫറാജ് അല്‍ സഅബി എന്നിവര്‍ നേതൃത്വം നല്‍കി. സൂഖുകളിലേക്കുള്ള എല്ലാ പ്രവേശ കവാടങ്ങളും അടച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രദേശത്തെ കടകളിലും വാണിജ്യസ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുകയായിരുന്നു. ആദ്യവട്ടം പിടികൂടിയവരില്‍ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കിയ 89 പേരെ പൊലീസ് കസ്റ്റഡിലെടുത്തു. സ്പോണ്‍സര്‍ മാറി ജോലിചെയ്ത 46 പേര്‍, ഇഖാമ കാലാവധി കഴിഞ്ഞ രണ്ടുപേര്‍, തിരിച്ചറിയല്‍ രേഖകള്‍ കൈവശമില്ലാത്ത 14 പേര്‍,
ഒളിച്ചോട്ടത്തിന് സ്പോണ്‍സര്‍മാര്‍ കേസുകൊടുത്ത 17 പേര്‍, മദ്യ-മയക്കുമരുന്ന് വില്‍പനയിലേര്‍പ്പെട്ട മൂന്നുപേര്‍, മറ്റു മൂന്നുപേര്‍ എന്നിങ്ങനെയാണ് ഖുറൈനില്‍ പിടിയിലായത്.
സമാന്തരമായി ട്രാഫിക് വിഭാഗം നടത്തിയ റെയ്ഡില്‍ നാലു വാഹനങ്ങള്‍ കണ്ടുകെട്ടുകയും 288 നിയമലംഘനങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു.
പിടിയിലായവരില്‍ ഇന്ത്യക്കാരുമുണ്ടെന്നാണ് പ്രാഥമിക വിവരം. തുടര്‍നടപടികള്‍ക്കായി ഇവരെ പ്രത്യേക വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. റമദാന് ശേഷം നടക്കുന്ന നാലാമത്തെ വ്യാപക റെയ്ഡാണ് ഖുറൈനില്‍ അരങ്ങേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
