ട്രാഫിക് പരിശോധന: 3989 നിയമലംഘനങ്ങള്‍; 366 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു
text_fieldsകുവൈത്ത് സിറ്റി: ജനറല്‍ ട്രാഫിക് വിഭാഗത്തിന്‍െറ ആഭിമുഖ്യത്തില്‍ രാജ്യവ്യാപകമായി നടന്ന വാഹന പരിശോധനകളില്‍ 3989 ഗതാഗത നിയമലംഘനങ്ങള്‍ രേഖപ്പെടുത്തുകയും 366 വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെവരെ നീണ്ടുനിന്ന പരിശോധനകളില്‍ 76 ഉന്നത ഉദ്യോഗസ്ഥരും 141 ട്രാഫിക് പൊലീസും പങ്കെടുത്തു. ആഭ്യന്തമന്ത്രാലയത്തിലെ ഗതാഗതകാര്യ അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്ല യൂസുഫ് അല്‍ മുഹന്നയുടെ നിര്‍ദേശപ്രകാരമാണ് രാജ്യവ്യാപകമായി റെയ്ഡ് ആരംഭിച്ചത്. കടുത്ത ട്രാഫിക് നിയമലംഘനങ്ങള്‍ വരുത്തിയതിന് നാലുപേരെ ഡിപ്പാര്‍ട്ട്മെന്‍റിന്‍െറ പ്രത്യേക സെല്ലിലേക്ക് മാറ്റി. ലൈസന്‍സില്ലാതെ വാഹനമോടിച്ച ഒരാളെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി. സമാനമായ റെയ്ഡുകള്‍ വരും ദിവസങ്ങളിലും നടക്കുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.