കുവൈത്തുള്‍പ്പെടെ മേഖലയിലേക്ക് എച്ച്.ഐ.വി ബാധിച്ച യുവതികളെ എത്തിക്കുന്ന സംഘം നിരീക്ഷണത്തില്‍
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഉള്‍പ്പെടെ ജി.സി.സി രാജ്യങ്ങളിലേക്ക് പെണ്‍വാണിഭത്തിന് വിദേശ യുവതികളെ എത്തിക്കുന്ന സംഘം സജീവമെന്ന് റിപ്പോര്‍ട്ട്. സന്ദര്‍ശകവിസയില്‍ എത്തുന്ന യുവതികളില്‍ കൂടുതലും മാരകമായ എയ്ഡ്സ് ബാധിതരാണെന്ന് ഇന്‍റലിജന്‍സ് വിഭാഗം വെളിപ്പെടുത്തി.
അനാശാസ്യ പ്രവര്‍ത്തനങ്ങളിലൂടെ പണം സമ്പാദിക്കലിനുപുറമെ എയ്ഡ്സ് വ്യാപിപ്പിക്കലുമാണ് സംഘത്തിന്‍െറ ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്. അതിനിടെ, രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ ഇത്തരത്തില്‍ യുവതികളെ ഇറക്കുമതി ചെയ്യുന്ന ഒരു കമ്പനിയെ അധികൃതര്‍ കഴിഞ്ഞദിവസം കണ്ടത്തെുകയുണ്ടായി. ആവശ്യക്കാരനാണെന്ന വ്യാജേന ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ തന്ത്രപരമായ നീക്കത്തില്‍ ഏഴു യുവതികളെ പിടികൂടുകയുണ്ടായി. ഇവരില്‍ അധികവും എച്ച്.ഐ.വി ബാധിതരാണെന്ന് തെളിഞ്ഞതായും നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് യുവതികളെ മാറ്റിയതായും രഹസ്യാന്വേഷണ വിഭാഗത്തിലെ പബ്ളിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് മേധാവി ലഫ്. മഹ്മൂദ് അത്തബാഹ് പറഞ്ഞു. ജി.സി.സിയിലെ യുവാക്കളെ കെണിയില്‍പെടുത്തുന്നതിനായി ഇത്തരത്തില്‍ എച്ച്.ഐ.വി ബാധിതരായ നാലു യുവതികള്‍ ഖത്തറിലും അഞ്ചുപേര്‍ ഒമാനിലും നാലു യുവതികള്‍ കുവൈത്തിലും പ്രവേശിച്ചതായി സോഷ്യല്‍ മീഡിയകള്‍വഴി വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.