കെ.സി.എ പുതിയ ഭരണസമിതി ഡിസംബർ രണ്ടിന് ചുമതലയേൽക്കും
text_fieldsമനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) 2022-2024 വർഷത്തെ ഭരണസമിതി ഡിസംബർ രണ്ടിന് വൈകീട്ട് 5.30ന് കെ.സി.എ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ചുമതലയേൽക്കും.
കേരള ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയായും അമാദ് ഗ്രൂപ് ചെയർമാൻ പമ്പാ വാസൻ നായർ വിശിഷ്ടാതിഥിയായും പങ്കെടുക്കും. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ: നിത്യൻ തോമസ് കളരിക്കൽ -പ്രസിഡന്റ്, തോമസ് ജോൺ- വൈസ് പ്രസിഡന്റ്, വിനു ക്രിസ്റ്റി -ജനറൽ സെക്രട്ടറി, ജിൻസൺ പുതുശ്ശേരി -അസി. ജനറൽ സെക്രട്ടറി, അശോക് മാത്യു-ട്രഷറർ, തോമസ് വേലിക്കകത്ത് മാത്യു -അസി. ട്രഷറർ, ജോയൽ ജോസ് നെയ്യൻ -മെംബർഷിപ് സെക്രട്ടറി, ജിതിൻ ജോസ് -എന്റർടൈൻമെന്റ് സെക്രട്ടറി, വിനോദ് ഡാനിയൽ -സ്പോർട്സ് സെക്രട്ടറി, രഞ്ജിത്ത് തോമസ് -ലോഞ്ച് സെക്രട്ടറി. ആന്റണി റോഷ്, കെ.ഇ റിച്ചാർഡ് എന്നിവരാണ് ഇന്റേണൽ ഓഡിറ്റർമാർ. ഔദ്യോഗിക ചടങ്ങുകൾക്കൊപ്പം കെ.സി.എ അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.