Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജ​ന​ങ്ങ​ളു​ടെ...

ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് മു​ന്തി​യ പ​രി​ഗ​ണ​ന ന​ല്‍കും –മ​ന്ത്രി

text_fields
bookmark_border
ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് മു​ന്തി​യ പ​രി​ഗ​ണ​ന ന​ല്‍കും –മ​ന്ത്രി
cancel

മ​നാ​മ: ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് മു​ന്തി​യ പ​രി​ഗ​ണ​ന ന​ല്‍കു​ക​യും വേ​ഗ​ത്തി​ല്‍ പ​രി​ഹാ​രം കാ​ണു​ക​യും ചെ​യ്യു​മെ​ന്ന് വൈ​ദ്യു​ത, ജ​ല​കാ​ര്യ മ​ന്ത്രി വാ​ഇ​ല്‍ ബി​ന്‍ നാ​സി​ര്‍ മു​ബാ​റ​ക് വ്യ​ക്ത​മാ​ക്കി.പാ​ര്‍ല​മെൻറ്​ ഒ​ന്നാം ഉ​പാ​ധ്യ​ക്ഷ​ന്‍ അ​ബ്​​ദു​ന്ന​ബി സ​ല്‍മാ​നെ സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദ​ക്ഷി​ണ ഗ​വ​ര്‍ണ​റേ​റ്റി​ലെ ആ​റാം മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്​​താ​ണ് അ​ദ്ദേ​ഹ​വും പ്ര​തി​നി​ധി സം​ഘ​വും മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​ത്. വൈ​ദ്യു​ത, ജ​ല മേ​ഖ​ല​യി​ല്‍ ന​ല്‍കി​ക്കൊ​ണ്ടി​രി​ക്കു​ന്ന വി​വി​ധ സേ​വ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ര്‍ച്ച ന​ട​ന്നു. ക​ഴി​ഞ്ഞ കാ​ല​ത്ത് കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ള്‍ മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ളി​ലും പ​രാ​തി​ക​ളി​ലും ഉ​ട​ന​ടി പ​രി​ഹാ​രം കാ​ണാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ പാ​ര്‍ല​മെൻറ്​ അം​ഗ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം ഏ​റെ സു​പ്ര​ധാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ അ​റി​യു​ന്ന​തി​നും അ​വ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രു​ന്ന​തി​നും പാ​ര്‍ല​മെൻറ് അം​ഗ​ങ്ങ​ള്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ്ലാ​ഘ​നീ​യ​മാ​ണ്. പാ​ര്‍ല​മെൻറും മ​ന്ത്രാ​ല​യ​വും ത​മ്മി​ല്‍ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കാ​ന്‍ താ​ല്‍പ​ര്യ​മു​ള്ള​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പ്ര​ദേ​ശ​ത്തെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ അ​ബ്​​ദു​ന്ന​ബി സ​ല്‍മാ​ന്‍ മ​ന്ത്രി​യു​ടെ മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ച്ചു.

Show Full Article
TAGS:
Next Story