Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസിത്ര മാര്‍ക്കറ്റ്...

സിത്ര മാര്‍ക്കറ്റ് നവീകരിക്കാന്‍ തീരുമാനം 

text_fields
bookmark_border
സിത്ര മാര്‍ക്കറ്റ് നവീകരിക്കാന്‍ തീരുമാനം 
cancel
camera_alt?????? ????? ?????? ????????? ?????

മനാമ: സിത്ര മാര്‍ക്കറ്റ് നവീകരിക്കാനും പ്രദേശവാസികളുടെ വിവിധ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാനും കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ പാര്‍ലമ​​െൻറി​​​െൻറയും ശൂറാ കൗണ്‍സിലി​​​െൻറയും നാലം ഘട്ട സമ്മേളനത്തി​​​െൻറ ഉദ്ഘാടന ചടങ്ങില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ പറഞ്ഞ കാര്യങ്ങൾ ഏറെ പ്രാധാന്യമുള്ളതാണെന്ന് വിലയിരുത്തി. ജനാധിപത്യ ബോധം ശക്തിപ്പെടുത്താനും ജനങ്ങളുടെ ക്ഷേമത്തിനായി നിലകൊള്ളാനും സാധിക്കേണ്ടതുണ്ടെന്നും അതുവഴി സാമ്പത്തിക-സാമൂഹിക വളര്‍ച്ച കൈവരിക്കാൻ സാധിക്കുമെന്നും രാജാവ്​ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ലക്ഷ്യമിടുന്ന സാമ്പത്തിക വളര്‍ച്ച നേടിയെടുക്കുന്നതിന് ചിട്ടയായ പ്രവര്‍ത്തനം ശക്തമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തി​​​െൻറ പുരോഗതിക്കും വളര്‍ച്ചക്കുമായി പാര്‍ലമ​​െൻറും ശൂറാ കൗണ്‍സിലുമായി സര്‍ക്കാര്‍ ബന്ധം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹമദ് രാജാവി​​​െൻറ സൗദി സന്ദര്‍ശനവും ചർച്ചയായി. ഹമദ് രാജാവും സല്‍മാന്‍ രാജാവും തമ്മില്‍ നടത്തിയ കൂടിക്കാഴ്​ച പ്രതീക്ഷയുണര്‍ത്തുന്നതാണ്​. 

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന് ഇത്​ വഴിയൊരുക്കും. സല്‍മാന്‍ രാജവി​​​െൻറ റഷ്യ സന്ദര്‍ശനത്തെ കാബിനറ്റ് സ്വാഗതം ചെയ്തു. മേഖലയും റഷ്യയുമായുമുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഈ സന്ദര്‍ശനം പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്​. ലസ്‌വെഗാസിലുണ്ടായ അക്രമണത്തെ സഭ അപലപിച്ചു. മതപരമായ ആചാരങ്ങളും ചടങ്ങുകളും വിജയിപ്പിക്കുന്നതിന് വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും നല്‍കിയ സേവനത്തെ കാബിനറ്റ് പ്രത്യേകം പ്രശംസിച്ചു. ആശൂറ ദിനാചരണ പരിപാടികള്‍ സമാധാനപരമായി നടത്തുന്നതിന് ആവശ്യമായ സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയ ആഭ്യന്തര മന്ത്രാലയത്തിന് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. 

സര്‍ക്കാറുമായി സഹകരിച്ച് പ്രവര്‍ത്തിച്ച ജഅ്ഫരീ ഔഖാഫ്, മഅ്തം മേധാവികള്‍, ഹുസൈനിയ്യ അതോറിറ്റി എന്നിവക്കും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു.
ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതി​​​െൻറ ഭാഗമായി സര്‍ക്കാരിന് കീഴിലുള്ള ആരോഗ്യ സേവന കേന്ദ്രങ്ങള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനുള്ള പദ്ധതിയെക്കുറിച്ച്  മന്ത്രിസഭ ചര്‍ച്ച ചെയ്തു. ഇതി​​​െൻറ സാങ്കേതികവും പ്രായോഗികവുമായ മാര്‍ഗങ്ങൾ ആരോഗ്യ കാര്യ സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ വിശദീകരിച്ചു. കുറ്റകൃത്യ നിയമങ്ങളില്‍ വേണ്ട പരിഷ്‌കരണങ്ങളെക്കുറിച്ചും ചര്‍ച്ച നടന്നു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newssithra market
News Summary - sithra market-bahrain-gulf news
Next Story