‘പ്രവാചകചര്യ സന്തുലിതമാണ് ’ ഫ്രന്‍റ്സ് കാമ്പയിന്‍ സമാപന സമ്മേളനം 13ന്
text_fieldsമനാമ: ‘പ്രവാചകചര്യസന്തുലിതമാണ്’ എന്ന പ്രമേയത്തില്‍ കാപിറ്റല്‍ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിച്ചുവരുന്ന ദ്വിമാസ കാമ്പയിന്‍െറ സമാപനസമ്മേളനം ജനുവരി 13 വെള്ളിയാഴ്ച വൈകീട്ട് ഈസ ടൗണ്‍ ഇന്ത്യന്‍ സ്കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മതദര്‍ശനങ്ങളും പ്രവാചകന്‍മാരും തെറ്റിദ്ധരിപ്പിക്കപ്പെടുകയും തീവ്രത അവയുടെ ഉപോല്‍പന്നമാണെന്ന് വരുത്തിത്തീര്‍ക്കാനുമുള്ള ബോധപൂര്‍വ ശ്രമങ്ങളുമാണ് നടക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. എല്ലാ തീവ്രവാദ സ്ഫോടനങ്ങള്‍ക്കും ഭീകരാക്രമണങ്ങള്‍ക്കും മതത്തിന്‍െറ ലേബലൊട്ടിക്കുന്ന സാഹചര്യത്തില്‍ മതദര്‍ശനങ്ങളും പ്രവാചകന്‍മാരും ഉയര്‍ത്തിപ്പിടിച്ച മാനവികതയും സ്നേഹസന്ദശവും സമൂഹത്തില്‍ അവതരിപ്പിക്കുകയാണ് ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ ചെയ്യുന്നത്. സാമൂഹിക ബാധ്യതകള്‍ നിര്‍വഹിക്കാതെയും ജനങ്ങളുടെ പ്രശ്നങ്ങളില്‍ നിന്ന് പിന്‍വാങ്ങിയുമുള്ള ആത്മീയത ഇസ്ലാം അംഗീകരിക്കുന്നില്ല. ആശയപരമായോ, വിശ്വാസപരമായോ വ്യത്യസ്തത പുലര്‍ത്തുന്ന എല്ലാത്തിനോടും അസഹിഷ്ണുത പുലര്‍ത്തുന്ന തീവ്രതയും പ്രവാചകദര്‍ശനത്തിന്‍െറ നിലപാടല്ല. സമൂഹ നിര്‍മാണത്തില്‍ പങ്കുകൊണ്ടും സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായും മതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും ജീവിക്കാനാണ് പ്രവാചകാനുയായികളെ ചുമതലപ്പെടുത്തിയത്. വിവിധ മതസമൂഹങ്ങള്‍ തമ്മിലുള്ള സഹകരണം പ്രവാചകന്‍ ശക്തമായി പ്രോത്സാഹിപ്പിക്കുകയും മത-ജാതി-വര്‍ണ-ഭാഷാ-സാമുദായിക വൈജാത്യങ്ങള്‍ക്കുപരിയായി മനുഷ്യനെ കാണണമെന്ന് സമൂഹത്തെ ഉണര്‍ത്തുകയും ചെയ്തിരുന്നു.
അദ്ദേഹത്തിന്‍െറ സമഗ്രവും സന്തുലിതവുമായ ജീവിതദര്‍ശനത്തെ പ്രവാസി സമൂഹത്തിന് മുന്നില്‍ പ്രചരിപ്പിക്കുക എന്നതാണ് സംഘാടകര്‍ കാമ്പയിന്‍ വഴി ലക്ഷ്യമിടുന്നത്. കഴിഞ്ഞ നവംബര്‍ 24ന് ആരംഭിച്ച കാമ്പയിന്‍െറ ഭാഗമായി ബഹ്റൈനിലെ വിവിധ പ്രദേശങ്ങളില്‍ ഇതിനകം വ്യത്യസ്തമായ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു. ഉദ്ഘാടന സമ്മേളനം, അയല്‍ക്കൂട്ടങ്ങള്‍, വാട്ട്സ്ആപ് പ്രസംഗ മത്സരം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കായുമുള്ള കലാ-സാഹിത്യ മത്സരം, വിവിധ മതസംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ചുള്ള സ്നേഹസംവാദം, ടേബിള്‍ടോക്ക്, കുടുംബസംഗമങ്ങള്‍, കൗമാരക്കാര്‍ക്കുള്ള ഫുട്ബാള്‍ മത്സരം തുടങ്ങിയവയാണ് നടന്നത്. ഏകദേശം 30,000 പേര്‍ക്ക് കാമ്പയിന്‍ സന്ദശേം എത്തിക്കാന്‍ കഴിഞ്ഞതായും അവര്‍ പറഞ്ഞു.
സമാപന സമ്മേളനത്തില്‍ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ വി.ടി അബ്ദുല്ലക്കോയ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. മത-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം ചടങ്ങിലുണ്ടാകും. ബഹ്റൈനിലെ അറിയപ്പെടുന്ന പണ്ഡിതനും ഇസ്ലാമികകാര്യ ഹൈകൗണ്‍സില്‍ അംഗവുമായ ശൈഖ് അബ്ദുല്ലത്തീഫ് ആല്‍മഹ്മൂദ് സമ്മേളനം ഉദ്ഘാടനം ചെയ്യം. അല്‍ ഇസ്ലാഹ് സൊസൈറ്റി ചെയര്‍മാന്‍ ഡോ. അബ്ദുല്ലത്തീഫ് ബിന്‍ അഹ്മദ് അശൈ്ശഖ്, പാര്‍ലമെന്‍റ് രണ്ടാം ഉപാധ്യക്ഷന്‍ അബ്ദുല്‍ ഹലീം മുറാദ്, സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് സാലിഹ് അല്‍ അന്‍സാരി തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും. വൈകീട്ട് ഏഴുമണിക്ക് ആരംഭിക്കുന്ന സമ്മേളനത്തില്‍ എത്തിച്ചേരാന്‍ ബഹ്റൈന്‍െറ വിവിധ പ്രദേശങ്ങളില്‍ നിന്നും വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സിഞ്ചില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഫ്രന്‍റ്സ് പ്രസിഡന്‍റ് ജമാല്‍ നദ്വി ഇരിങ്ങല്‍, വൈസ് പ്രസിഡന്‍റുമാരായ സഈദ് റമദാന്‍ നദ്വി, ഇ.കെ.സലിം, ജനറല്‍ സെക്രട്ടറി എം.എം.സുബൈര്‍, കാമ്പയിന്‍ ജനറല്‍ കണ്‍വീനര്‍ സി.എം.മുഹമ്മദലി, സമ്മേളന കണ്‍വീനര്‍ എം.അബ്ബാസ്, വനിതാവിഭാഗം പ്രസിഡന്‍റ് ജമീല ഇബ്രാഹിം, ജനറല്‍ സെക്രട്ടറി സക്കീന അബ്ബാസ്, യൂത്ത് ഇന്ത്യ പ്രസിഡന്‍റ് ടി.കെ ഫാജിസ്, ജനറല്‍ സെക്രട്ടറി വി.കെ അനീസ്, മീഡിയ കണ്‍വീനര്‍ മുഹമ്മദ് ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
