Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനഴ്​സറികൾ തയ്യാർ;...

നഴ്​സറികൾ തയ്യാർ; രാജ്യത്തെ പച്ചയണിയിക്കാൻ

text_fields
bookmark_border
നഴ്​സറികൾ തയ്യാർ; രാജ്യത്തെ പച്ചയണിയിക്കാൻ
cancel
camera_alt

പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി വി​വി​ധ ന​ഴ്​​സ​റി​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്നു

മ​നാ​മ: വി​വി​ധ മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ ആ​രം​ഭി​ച്ച ന​ഴ്​​സ​റി​ക​ളി​ൽ​നി​ന്ന്​ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ചെ​ടി​ക​ളും തൈ​ക​ളും ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞു. പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി എ​ൻ​ജി. ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ അ​ഹ്​​മ​ദ് ആ​ൽ ഖ​ലീ​ഫ​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. രാ​ജ്യ​ത്തി​െൻറ ഹ​രി​ത​വ​ത്​​ക​ര​ണ, വ​ന​വ​ത്​​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ കാ​പി​റ്റ​ൽ മു​നി​സി​പ്പാ​ലി​റ്റി​യി​ലും മ​റ്റ്​ മൂ​ന്ന്​ മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും ന​ഴ്​​സ​റി​ക​ൾ ആ​രം​ഭി​ച്ച​ത്. കാ​ർ​ഷി​കോ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് ന​ഴ​്​​സ​റി​ക​ളു​ടെ മു​ഖ്യ​ല​ക്ഷ്യം. ഇ​തോ​ടൊ​പ്പം, തെ​രു​വു​ക​ളി​ലും ക​വ​ല​ക​ളി​ലും പൂ​ന്തോ​ട്ട​ങ്ങ​ളി​ലും പാ​ർ​ക്കു​ക​ളി​ലും ഹ​രി​ത മേ​ഖ​ല വ​ർ​ധി​പ്പി​ക്കാ​നും ന​ഴ്​​സ​റി​ക​ളി​ൽ​നി​ന്നു​ള്ള തൈ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.

1000 ച​തു​ര​ശ്ര​മീ​റ്റ​ർ വി​സ്​​തീ​ർ​ണ​ത്തി​ൽ സ​ൽ​മാ​നി​യ പാ​ർ​ക്കി​ൽ ആ​രം​ഭി​ച്ച ന​ഴ്​​സ​റി​യി​ൽ ഇൗ​ന്ത​പ്പ​ന തൈ​ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കും. ക​വ​ല​ക​ളി​ലും മ​റ്റും ഇൗ​ന്ത​പ്പ​ന​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​തി​ന്​ ഇ​വി​ടെ​നി​ന്നു​ള്ള തൈ​ക​ൾ ഉ​പ​യോ​ഗി​ക്കു​മെ​ന്ന്​ ശൈ​ഖ് മു​ഹ​മ്മ​ദ് പ​റ​ഞ്ഞു. നാ​ലാ​യി​ര​ത്തി​ല​ധി​കം വ്യ​ത്യ​സ്​​ത ചെ​ടി​ക​ളും മ​ര​ങ്ങ​ളും ന​ഴ്​​സ​റി​യി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു. കൂ​ടാ​തെ, അ​ടു​ത്ത ന​ടീ​ൽ സീ​സ​ണി​ൽ പ​തി​നാ​യി​ര​ത്തി​ല​ധി​കം ചെ​ടി​ക​ളും മ​ര​ങ്ങ​ളും ന​ഴ്​​സ​റി​യി​ൽ ന​ട്ടു​പി​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഥാ​രി ന​ഴ്​​സ​റി​യി​ലും നി​ര​വ​ധി തൈ​ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. സ​തേ​ൺ മു​നി​സി​പ്പാ​ലി​റ്റി​ക്ക്​ കീ​ഴി​ൽ റി​ഫ​യി​ലെ ഗ്രാ​ൻ​ഡ് ഖ​ലീ​ഫ പാ​ർ​ക്കി​ൽ 2000 ച​തു​ര​ശ്ര​മീ​റ്റ​ർ വി​സ്​​തീ​ർ​ണ​ത്തി​ൽ ന​ഴ്​​സ​റി​യും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. നോ​ർ​തേ​ൺ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഹ​മ​ദ്​ ടൗ​ൺ ന​ഴ്​​സ​റി​യി​ലും മു​ഹ​റ​ഖ്​ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ കാ​സി​നോ ന​ഴ്​​സ​റി​യി​ലും ആ​യി​ര​ക്ക​ണ​ക്കി​ന്​ തൈ​ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു​ണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:green Nurseries
News Summary - Nurseries ready; To green the country
Next Story