Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right12ാം വാർഷികം...

12ാം വാർഷികം ഉജ്ജ്വലമാക്കാൻ ‘ലുലു’ റാഫിൾ ഡ്രോയിലൂടെ നിസാൻ എസ്​.യു.വി കാർ നൽകും

text_fields
bookmark_border
12ാം വാർഷികം ഉജ്ജ്വലമാക്കാൻ  ‘ലുലു’  റാഫിൾ ഡ്രോയിലൂടെ  നിസാൻ എസ്​.യു.വി കാർ നൽകും
cancel

മനാമ: ലുലു ഹൈപർമാർക്കറ്റ്​ ബഹ്​റൈനിൽ 12 ാം വാർഷികാഘോഷത്തി​​െൻറ ഭാഗമായി ഉപഭോക്താക്കൾക്ക്​ പുതിയ നിസാൻ പെട ്രോൾ എസ്​.യു.വി കാർ റാഫിൾ ഡ്രോയിലൂടെ ലഭിക്കാനുള്ള സുവർണ്ണാവസരം ഒരുങ്ങുന്നു. രാജ്യത്തെ എട്ട്​ ലുലു ഹൈപർമാർക് കറ്റുകളിലൂടെ കുറഞ്ഞത്​ അഞ്ച്​ ബി.ഡി​ക്ക്​ സാധനം വാങ്ങുന്ന ഉപഭോക്താക്കൾക്ക്​ റാഫിൾ ഡ്രോയിൽ പ​െങ്കടുക്കാൻ അവസരം ലഭിക്കും.

ഉപഭോക്താക്കൾക്ക്​ റാഫിൽ ഡ്രോയിൽ പ​െങ്കടുക്കാനുള്ള അവസരം നാളെ മുതൽ ഡിസംബർ 21വരെയാണ്​. ഗൃഹോപകരണങ്ങൾ, വസ്​ത്രം, ഫുഡ്​വെയർ,കളിപ്പാട്ടം, ഇലക്​ട്രോണിക്​സ്​ മറ്റ്​ സാധനങ്ങൾ എന്നിവ വാങ്ങുന്നവർക്ക്​ ഇതിൽ പ​െങ്കടുക്കാം. വൺഡേ,ടു ഡേ, ത്രീ ​േഡ ഒാഫറുകൾക്കൊപ്പം സെപ്​തംബർ 18 മുതൽ 21വരെ ലുലു എല്ലാ ലുലു ഡിപ്പാർട്ടുമ​െൻറുകളിലും എക്​സ്​ക്ലൂസീവ്​ ഒാഫറും പ്രഖ്യാപിക്കും.

ബഹ്​റൈനിൽ പ്രിയപ്പെട്ട ഷോപ്പിംഗ് അനുഭവമായി 12 വർഷം പൂർത്തിയാക്കുന്നത് മഹത്തായ വികാരമാണെന്നും ഇൗ സന്തോഷം ഉപഭോക്താക്കളുമായി പങ്കിടുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും ലുലു ഇൻർനാഷണൽ ഗ്രൂപ്​ ഡയറക്​ടർ ജുസർ രൂപവാല പറഞ്ഞു. ന്യായമായ വിലനിർണ്ണയത്തോടെ തങ്ങളുടെ ഉയർന്ന ഗുണനിലവാരമുള്ള ഉൽ‌പ്പന്നങ്ങളും സേവനങ്ങളും നൽകുന്നതാണ്​ ഉപഭോക്​തൃ അടിത്തറ കരുത്താർജിക്കാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

വാർഷികാഘോഷം ലുലുവിനൊപ്പം ആഘോഷിക്കുന്നതിൽ ഏവർക്കും നന്ദിയുണ്ട്​. ഉപഭോക്താവിന് തിരഞ്ഞെടുക്കാൻ അതിവിപുലവും വൈവിധ്യമാർന്നതുമായ ഉൽപ്പന്നങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന്​ ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും പുതിയ ഓഫർ കരസ്ഥമാക്കുന്നതിന്​ അടുത്തുള്ള ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newslulu
News Summary - lulu-bahrain-gulf news
Next Story