‘ശുദ്ധിയുള്ള വീട്, ശുദ്ധമായ നഗരം’ യുനിലിവർ സഹകരണത്തോടെ  പ്രചരണവുമായി ലുലു 

08:16 AM
17/04/2018
‘ശുദ്ധിയുള്ള വീട്, ശുദ്ധമായ നഗരം’ യുനിലിവർ സഹകരണത്തോടെയുളള പ്രചരണം ലുലു ഹിദ്​ ഹൈപ്പർമാർക്കറ്റിൽ ഉദ്​ഘാടനം ചെയ്യുന്നു
മനാമ: വിവിധ ഡിറ്റർജൻറുകളുടെ നിർമാതാക്കളും ലോകത്തെ മുൻനിര എഫ്.എം.സി.ജി കമ്പനികളിലൊന്നുമായ യൂണിലിവറുമായി സഹകരിച്ച്​ ‘ശുദ്ധിയുള്ള വീട്, ശുദ്ധമായ നഗരം’ എന്ന പ്രചരണവുമായി ‘ലുലു’ രംഗത്ത്​. ഇതി​​െൻറ ഭാഗമായി ഏപ്രിൽ മാസത്തിൽ മനാമ മാർക്കറ്റിൽ ശുചീകരണം നടത്തും. ആദ്യഘട്ടമായി മത്​സ്യ മാർക്കറ്റ്​ ക​ഴിഞ്ഞ ദിവസം ശുചീകരിച്ചു. ഇറച്ചി മാർക്കറ്റ്​ 18 നും പച്ചക്കറി മാർക്കറ്റ്​ 24 നും ശുചീകരിക്കും. പ്രചരണത്തി​​െൻറ ഉദ്​ഘാടനം ഹിദിൽ യൂനിലെവർ ഗൾഫ്​ മാനേജിങ്​ ഡയറക്​ടർ സെമ ടി യുക്​സെൽ നിർവഹിച്ചു. ലുലു ​ൈഹപ്പർമാർക്കറ്റ്​ ബഹ്​റൈൻ ആൻറ്​ ഇൗജിപ്​ത്​ ഡയറക്​ടർ ജുസർ രൂപവാല, യൂനിലെവർ ഗൾഫ്​ ചെയർമാൻ ജാസിം അബ്​ദുൽ റഹ്​മാൻ അമിൻ എന്നിവർ സംബന്​ധിച്ചു. 
Loading...
COMMENTS