Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.സി.എ സുവർണ ജൂബിലി...

കെ.സി.എ സുവർണ ജൂബിലി ഫിനാലെ 28ന്

text_fields
bookmark_border
കെ.സി.എ സുവർണ ജൂബിലി ഫിനാലെ 28ന്
cancel
camera_alt

കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

Listen to this Article

മ​നാ​മ: ബ​ഹ്റൈ​നി​ലെ പ്ര​മു​ഖ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​​ൻ (കെ.​സി.​എ) സു​വ​ർ​ണ ജൂ​ബി​ലി ഫി​നാ​ലെ മേ​യ് 28ന് ​ക്രൗ​ൺ പ്ലാ​സ​യി​ലെ ബ​ഹ്റൈ​ൻ കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ബ​ഹ്റൈ​നി​ലെ തൊ​ഴി​ൽ, സാ​മൂ​ഹി​ക​ക്ഷേ​മ മ​ന്ത്രി ജ​മീ​ൽ ബി​ൻ മു​ഹ​മ്മ​ദ് അ​ലി ഹു​മൈ​ദാ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ് ശ്രീ​വാ​സ്ത​വ, മൂ​വാ​റ്റു​പു​ഴ ബി​ഷ​പ്​ ഡോ. ​ഏ​ബ്ര​ഹാം മാ​ർ യൂ​ലി​യോ​സ്, അ​ഡ്വ. സ​ണ്ണി ജോ​സ​ഫ് എം.​എ​ൽ.​എ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. ബ​ഹ്റൈ​ൻ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ൾ, സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക-​കാ​യി​ക​രം​ഗ​ത്തെ പ്ര​മു​ഖ​ർ എ​ന്നി​വ​ർ ഫി​നാ​ലെ​യി​ൽ അ​തി​ഥി​ക​ളാ​യി​രി​ക്കും. ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, വ്യ​വ​സാ​യം എ​ന്നീ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രെ​യും ബി​സി​ന​സ് സം​രം​ഭ​ക​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സോ​ഫി​ടെ​ൽ ഹോ​ട്ട​ലി​ൽ ചാ​രി​റ്റി ഡി​ന്ന​ർ, ഇ​ന്‍റ​ർ​നാ​ഷ​ന​ൽ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്, സ​ർ​ഗോ​ത്സ​വ്, കെ.​സി.​എ ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഓ​ൺ​ലൈ​ൻ ക്വി​സ്, ര​ക്ത​ദാ​ന ക്യാ​മ്പ്, മെ​ഡി​ക്ക​ൽ ക്യാ​മ്പ് തു​ട​ങ്ങി​യ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. സു​വ​ർ​ണ ജൂ​ബി​ലി ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലെ ഒ​രു കു​ടും​ബ​ത്തി​ന് വീ​ടും ബ​ഹ്റൈ​നി​ലെ ഡി​സ​ബി​ൾ​ഡ് സൊ​സൈ​റ്റി​ക്ക് 25 വീ​ൽ​ചെ​യ​റു​ക​ളും ന​ൽ​കി. കൂ​ടാ​തെ, ഒ​രു ആ​ശു​പ​ത്രി​ക്ക്​ ഡ​യാ​ലി​സി​സ് യൂ​നി​റ്റും ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കെ.​സി.​എ പ്ര​സി​ഡ​ന്‍റ്​ റോ​യ് സി. ​ആ​ന്‍റ​ണി, ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ജോ​ൺ, കോ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ സേ​വി മാ​ത്തു​ണ്ണി, ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ര​ക്ഷാ​ധി​കാ​രി​ക​ളും മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രു​മാ​യ വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, പീ​റ്റ​ർ പൈ​ലി, കെ.​സി.​എ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി വൈ​സ് ചെ​യ​ർ​മാ​ൻ കെ.​ഇ. റി​ച്ചാ​ർ​ഡ്, ചാ​രി​റ്റി ക​ൺ​വീ​ന​ർ പീ​റ്റ​ർ സോ​ള​മ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KCA Golden Jubilee Finale on the 28th
Next Story