ദിൽമുനിയ മാളിന് ഗോൾഡൻ പദവി
text_fieldsമനാമ: ആരോഗ്യകരമായ പ്രവർത്തനാന്തരീക്ഷത്തിന് ദിൽമുനിയ മാളിന് സുവർണ പദവി ലഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അംഗീകാരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട മുഴുവൻ നിബന്ധനകളും പാലിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.
ആരോഗ്യ മന്ത്രാലയ അസി. അണ്ടർ സെക്രട്ടറി ഡോ. മർയം അൽ ഹാജിരി ദിൽമുനിയ മാൾ സി.ഇ.ഒ ശൈഖ് മുഹമ്മദ് ബിൻ ദുഐജ് ആൽ ഖലീഫക്ക് അംഗീകാരപത്രം കൈമാറി. മാളിലെ ആരോഗ്യ ശാക്തീകരണ വിഭാഗം ഡയറക്ടർ ഡോ. വഫ അശ്ശർബത്തിയും ചടങ്ങിൽ സന്നിഹിതയായിരുന്നു.
ആരോഗ്യ ജീവിതത്തിനാവശ്യമായ നിരവധി പദ്ധതികളാണ് മാൾ അധികൃതർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
ആരോഗ്യദായക ഭക്ഷണരീതി, വ്യായാമ മുറകൾ തുടങ്ങിയവ ഇതിൽ മുഖ്യമാണ്. ദേശീയത ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച ഒന്നാണ് ഹെൽത്ത് മാൾ. 24 മാളുകളാണ് അപേക്ഷ നൽകിയിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ മാനദണ്ഡങ്ങൾ പൂർത്തീകരിച്ച 10 മാളുകൾക്ക് ഗോൾഡൻ പദവിയും 10 എണ്ണത്തിന് സിൽവർ പദവിയും ലഭിച്ചു. നാല് മാളുകൾ നിബന്ധനകൾ പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.