Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശമ്പള അക്കൗണ്ട്...

ശമ്പള അക്കൗണ്ട് തുറക്കാൻ അനായാസ സംവിധാനം ഒരുക്കി ബി.എഫ്​.സി പേ​മെൻറ്​സ്​

text_fields
bookmark_border
ശമ്പള അക്കൗണ്ട് തുറക്കാൻ അനായാസ സംവിധാനം ഒരുക്കി ബി.എഫ്​.സി പേ​മെൻറ്​സ്​
cancel
camera_alt

ബി.​എ​ഫ്.​സി പേ​മെൻറ്സ് മൊ​ബൈ​ൽ ആ​പ്പ്​ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു

മ​നാ​മ: ബ​ഹ്റൈ​നി​ൽ പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്ന വേ​ത​ന സം​ര​ക്ഷ​ണ നി​യ​മം (ഡ​ബ്ല്യു.​പി.​എ​സ്) അ​നു​സ​രി​ച്ച്​ ജീ​വ​ന​ക്കാ​ർ​ക്ക് സാ​ല​റി അ​ക്കൗ​ണ്ട് ആ​രം​ഭി​ക്കു​ന്ന​തി​ന് അ​തി​വേ​ഗ​വും അ​നാ​യാ​സ​വു​മാ​യ സം​വി​ധാ​നം ഒ​രു​ക്കി ബി.​എ​ഫ്.​സി പേ​മെൻറ്​​സ്. വേ​ത​ന സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം എ​ല്ലാ തൊ​ഴി​ലു​ട​മ​ക​ളും ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​മാ​സ ശ​മ്പ​ളം ഇ​നി മു​ത​ൽ നി​ർ​ബ​ന്ധ​മാ​യും സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ബ​ഹ്‌​റൈ​െൻറ (സി.​ബി.​ബി) അം​ഗീ​കാ​ര​മു​ള്ള ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ ആ​ക​ണം വി​ത​ര​ണം ചെ​യ്യേ​ണ്ട​ത്. മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​യി ന​ട​പ്പാ​ക്കു​ന്ന ഈ ​സം​വി​ധാ​ന​ത്തി​െൻറ ആ​ദ്യ ഘ​ട്ടം മേ​യ് ഒ​ന്നി​ന് പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്നു.

ബി.​എ​ഫ്.​സി ഗ്രൂ​പ്പി​ന്‍റെ ഫി​ൻ​ടെ​ക്​ (ഫി​നാ​ൻ​ഷ്യ​ൽ ടെ​ക്നോ​ള​ജി) വി​ഭാ​ഗ​മാ​യ ബി.​എ​ഫ്.​സി പേ​മെൻറ്​​സ്, അ​നേ​കം തൊ​ഴി​ലാ​ളി​ക​ളു​ള്ള വ​ൻ​കി​ട കോ​ർ​പ​റേ​റ്റ് ക​മ്പ​നി​ക​ൾ​ക്കും ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ അ​നാ​യാ​സം കൈ​കാ​ര്യം ചെ​യ്യാ​വു​ന്ന ശ​മ്പ​ള​വി​ത​ര​ണ സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്നു. ജീ​വ​ന​ക്കാ​ർ​ക്ക് ബി.​എ​ഫ്.​സി പേ​മെൻറ്​​സ്​ അ​ക്കൗ​ണ്ട് വ​ഴി ശ​മ്പ​ളം സ്വീ​ക​രി​ക്കാ​നും മൊ​ബൈ​ൽ ആ​പ്​ വ​ഴി നാ​ട്ടി​ലേ​ക്ക് എ​ളു​പ്പം പ​ണം അ​യ​ക്കാ​നും സാ​ധി​ക്കും. വേ​ത​ന സം​ര​ക്ഷ​ണ നി​യ​മ​ത്തി​െൻറ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​ര​മു​ള്ള​താ​ണ് ബി.​എ​ഫ്.​സി പേ​മെൻറ്​​സ്​ സാ​ല​റി അ​ക്കൗ​ണ്ട്.

എ​ൽ.​എം.​ആ​ർ.​എ​യു​ടെ വേ​ത​ന സം​ര​ക്ഷ​ണ നി​യ​മ​സം​വി​ധാ​ന​ത്തി​ൽ പ​ങ്കാ​ളി​യാ​കു​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ബി.​എ​ഫ്.​സി പേ​മെൻറ്സ് സ്ട്രാ​റ്റ​ജി​ക് പാ​ർ​ട്​​ണ​ർ​ഷി​പ്​​സ്, ബി​സി​ന​സ് ഡെ​വ​ല​പ്മെൻറ് ആ​ൻ​ഡ്​ ഇ​നൊ​വേ​ഷ​ൻ​സ് മേ​ധാ​വി ഡേ​വി​സ് ഡി. ​പാ​റ​ക്ക​ൽ പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം കൃ​ത്യ​സ​മ​യ​ത്ത് ന​ൽ​കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന സം​വി​ധാ​നം കൂ​ടു​ത​ൽ സു​താ​ര്യ​ത കൊ​ണ്ടു​വ​രും. നി​ല​വി​ൽ ബ​ഹ്റൈ​നി​ലെ 100ല​ധി​കം സ്ഥാ​പ​ന​ങ്ങ​ളു​ടെ ശ​മ്പ​ളം ബി.​എ​ഫ്.​സി പേ​മെൻറ്​​സ്​ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.

ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ അ​ക്കൗ​ണ്ട് തു​റ​ക്കാ​നു​ള്ള സൗ​ക​ര്യ​വും ജീ​വ​ന​ക്കാ​ർ​ക്കു​ള്ള മൊ​ബൈ​ൽ വാ​ല​റ്റും കാ​ർ​ഡും പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി.​എ​ഫ്.​സി പേ​മെൻറ്സ് മൊ​ബൈ​ൽ ആ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ ക​റ​ൻ​സി കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് കു​റ​ക്കാ​ൻ ക​ഴി​യു​ന്ന​തോ​ടൊ​പ്പം നാ​ട്ടി​ലേ​ക്ക്​ മി​ക​ച്ച എ​ക്സ്ചേ​ഞ്ച് റേ​റ്റി​ൽ പ​ണ​മ​യ​ക്കാ​നും സാ​ധി​ക്കും. ആ​പ് സ്​​റ്റോ​റി​ൽ​നി​ന്നും ഗൂ​ഗ്ൾ േപ്ല ​സ്​​റ്റോ​റി​ൽ​നി​ന്നും ബി.​എ​ഫ്.​സി പേ​മെൻറ്സ് മൊ​ബൈ​ൽ ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BFC payment set upopen account easy way
Next Story