Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
താരങ്ങൾ എത്തി; സംഗീത മഴ നാളെ
cancel
camera_alt

സിത്താരക്കും സംഘത്തിനും ബഹ്​റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൽകിയ സ്വീകരണം

Listen to this Article

മനാമ: ബഹ്​റൈനിൽ സംഗീത മഴ പെയ്യിക്കാൻ താരങ്ങൾ എത്തി. ഗൾഫ്​ മാധ്യമം സംഘടിപ്പിക്കുന്ന റെയ്​നി നൈറ്റ്​ സംഗീത നിശയിൽ ആരാധകരെ ആവേശത്തിലാറാടിക്കാൻ ഹരീഷ്​ ശിവരാമകൃഷ്ണനും സിത്താരയും വ്യാഴാഴ്ച പുലർച്ചെയാണ്​ ബഹ്​റൈനിൽ എത്തിയത്​. ബഹ്​റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഇരുവരെയും സംഘാടക സമിതി ഭാരവാഹികൾ സ്വീകരിച്ചു. മനസ്​ വായിച്ച്​ പ്രേക്ഷകരെ വിസ്മയഭരിതരാക്കുന്ന മെന്‍റലിസ്റ്റ്​ ആദി വൈകിട്ട്​ എത്തിച്ചേരും.

വെള്ളിയാഴ്ച രാത്രി ഏഴിന്​ ക്രൗൺ പ്ലാസയിലെ ബഹ്​റൈൻ കോൺഫറൻസ്​ സെന്‍ററിലാണ്​ റെയ്​നി നൈറ്റ്​ അരങ്ങേറുക. പരിപാടിയിൽ സഹകരിക്കുന്ന സാ​ങ്കേതിക വിദഗ്​ധർ കഴിഞ്ഞ ദിവസം തന്നെ എത്തിയിരുന്നു. അവസാന വട്ട ഒരുക്കങ്ങളുടെ തിരക്കിലാണ്​ സംഘാടകരും സാ​ങ്കേതിക പ്രവർത്തകരും.

ഹരീഷ്​ ശിവരാമകൃഷ്ണനെ ബഹ്​റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിക്കുന്നു

സംഗീതത്തി​െന്‍റയും മെന്‍റലിസത്തി​െന്‍റയും ഫ്യൂഷനായ റെയ്​നി നൈറ്റ്​ ബഹ്​റൈന്​ പുത്തൻ അനുഭവമായിരിക്കും സമ്മാനിക്കുക. പ്രമുഖ ടെലികോം സേവന ദാതാക്കളായ സെയ്​ൻ ബഹ്​റൈൻ മുഖ്യ പ്രായോജകരാകുന്ന പരിപാടിയുടെ ടിക്കറ്റ്​ വിൽപന അന്തിമ ഘട്ടത്തിലാണ്​. ഫാമിലി സോണിൽ നാല്​ പേർക്ക്​ 150 ദിനാറും കപ്പ്​ൾ സോണിൽ രണ്ട്​ പേർക്ക്​ 75 ദിനാറും ഡയമണ്ട്​ സോണിൽ ഒരാൾക്ക്​ 50 ദിനാറും ഗോൾഡ്​ സോണിൽ ഒരാൾക്ക്​ 25 ദിനാറുമാണ്​ പരിപാടിയുടെ ടിക്കറ്റ്​ നിരക്ക്​. www.wanasatime.com എന്ന വെബ്​സൈറ്റിലൂടെയും +973 34619565 എന്ന വാട്​സാപ്പ്​ നമ്പറിൽ ബന്ധപ്പെട്ടും ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
Next Story