Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിലെ മൂന്ന്​...

ബഹ്​റൈനിലെ മൂന്ന്​ സ്ഥലങ്ങൾക്കുകൂടി ‘ലോക പൈതൃക പദവി’പരിഗണനയിൽ

text_fields
bookmark_border
ബഹ്​റൈനിലെ മൂന്ന്​ സ്ഥലങ്ങൾക്കുകൂടി ‘ലോക പൈതൃക പദവി’പരിഗണനയിൽ
cancel
camera_alt?????????? ?????? ????????

മനാമ: ബഹ്​റൈനിലെ മൂന്ന്​ ചരിത്ര സംസ്​ക്കാരം അടയാളപ്പെടുത്തപ്പെട്ട സ്ഥലങ്ങൾ യുനസ്​ കോയുടെ ലോക പൈതൃക പട്ടി കയുടെ പരിഗണന പട്ടികയിൽ ഇടംപിടിച്ചതായി ​ വെളിപ്പെടുത്തൽ. യുനസ്​കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിക്കാനായി ബഹ്​ റൈൻ നാമം നിർദേശം നൽകിയ ഇൗ സ്ഥലങ്ങൾ ഹവർ ദ്വീപ്​,അവാലി ഒായിൽ സെറ്റിൽമ​െൻറ് എന്നിവയാണ്​. യുനസ്​കോയുടെ സൈറ്റിലും ഇൗ പേരുകൾ ബഹ്​റൈൻ ശുപാർശ ചെയ്യതായി വ്യക്തമാക്കിയിട്ടുണ്ട്​​. ഹവർ ദ്വീപ്​, മനാമ പഴയ​ ടൗൺ, അവാലി ഒായിൽ സെറ്റിൽമ​െൻറ് എന്നീ പ്രദേശങ്ങളാണിത്​. ഹവർ ദ്വീപ്​ ബഹ്​റൈനിലെ അവശേഷിക്കുന്ന മരുഭൂമിയാണ്​. മനാമ പഴയ​ ടൗൺ കഴിഞ്ഞ 150 വർഷത്തിനിടയിൽ ഗൾഫ്​ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര കേന്ദ്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നുണ്ട്​​. അവാലി ഒായിൽ സെറ്റിൽമ​െൻറ് അറേബ്യൻ മേഖലയിൽ ആദ്യമായി എണ്ണ കണ്ടെത്തിയ സ്ഥലമാണ്​. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ബഹ്​റൈനിലെ ബെറിയൽ മൗണ്ട്​സ്​ ഇടംപിടിച്ചതിനെത്തുടർന്നുള്ള ആഘോഷ ചടങ്ങിൽ പ​െങ്കടുക്കാൻ എത്തിയ ബഹ്​റൈൻ സാംസ്​ക്കാരിക,പൗരാണിക കേന്ദ്രം (ബി.എ.സി.എ) മ്യൂസിയം ഡയറക്​ടർ ശൈഖ്​ ഖലീഫ ബിൻ അഹ്​മദ്​ ആൽ ഖലീഫയാണ്​ ഇൗ വിവരം അറിയിച്ചതെന്ന്​ പ്രാദേശിക ദിനപത്രം റിപ്പോർട്ട്​ ചെയ്​തു. മൂന്ന്​ സ്ഥലങ്ങളും പട്ടികയിൽ ഉൾപ്പെടുത്തണമെന്നുള്ള ശുപാർശ രാജ്യം യു.എൻ തലത്തിൽ നൽകിയിട്ടുണ്ട്​.

നാമനിർദേശത്തിനുശേഷം ഒരു സൈറ്റി​​െൻറ വിലയിരുത്തലിന്​ 18 മാസ​മെടുക്കുമെന്നും ഇതി​​െൻറ ഭാഗമായി രേഖാമൂലമുള്ള റിപ്പോർട്ടും പ്രാദേശിക സമൂഹവുമായി ബന്​ധപ്പെട്ട കൂടിയാലോചനകളും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ താൽ‌ക്കാലിക പട്ടികയിൽ‌ നിരവധി പുരാതന ​സാംസ്​ക്കാരിക മേഖലകളുണ്ട്​. അവാലി ഒായിൽ സെറ്റിൽമ​െൻറ്​ പുരാതന പട്ടികയിൽ ഇടംപിടിച്ചേക്കുമെന്നത്​ ചിലരെ അമ്പരപ്പിച്ചേക്കാം. എന്നാൽ ബഹ്​റൈ​​െൻറ പൈതൃക ചരിതത്തിൽ ഇൗ സ്ഥലത്തിന്​ വളരെയധികം പ്രാധാന്യമുണ്ടെന്നും ആഗോള തലത്തിൽ നമുക്ക്​ അവതരിപ്പിക്കാൻ കഴിയുന്ന ഒന്നാണെന്നും ശൈഖ്​ ഖലീഫ ബിൻ അഹ്​മദ്​ ആൽ ഖലീഫ വ്യക്തമാക്കി. അവാലി ഒായിൽ സെറ്റിൽമ​െൻറ്​ 1934ൽ ബഹ്​റൈൻ പെട്രോളിയം കമ്പനി (ബാപ്​കോ)യാണ്​ നിർമ്മിച്ചത്​. ഇവിടെ 400 ഒാളം കെട്ടിടങ്ങളുണ്ട്​.


അതേസമയം ജൂലൈ ആദ്യവാരത്തിൽ അസർബൈജാനിലെ ബകുവിൽ സമാപിച്ച യുനസ്​കോ സമ്മേളനം അംഗീകരിച്ച ലോക പൈതൃക പട്ടികയിലേക്ക്​ ബഹ്​റൈനിലെ ​െബറിയൽ മൗണ്ട്​സി (ശ്​മശാനക്കുന്നുകൾ) നെ തെരഞ്ഞെടുത്തത്​ രാജ്യത്തെ ചരിത്രഗവേഷകരെ ഏറെ ആഹ്ലാദിപ്പിച്ചിട്ടുണ്ട്​. ഏഴ്​ ആഗോള സ്ഥലങ്ങളുടെ മുൻനിരയിലേക്കാണ്​ ഇൗ പുരാതന ശ്​മശാനങ്ങളും ഇടംപിടിച്ചത്​. ബഹ്​റൈനിലെ െബറിയൽ മൗണ്ട്​സ്​ പുരാതനക്കാലത്ത്​ നിർമ്മിക്കപ്പെട്ടതാണ്. ​ ദിൽമൻ സംസ്​ക്കാരത്തി​​െൻറ അടയാളം പേറുന്ന ഇൗ സ്​മൃതികുടീരങ്ങൾ ​പല സന്ദർഭങ്ങളിലും ലോകശ്രദ്ധ നേടിയിട്ടുണ്ട്​​. ലോക ചരിത്രകാരൻമാരുടെ വരവിനും ഗവേഷണത്തിനും ഇൗ കുന്നുകൾ കാരണമായിട്ടുമുണ്ട്​. രാജ്യത്തി​​െൻറ പടിഞ്ഞാറൻ ഭാഗത്തായി 21 സ്ഥലങ്ങളിലായി വ്യാപിച്ച്​ കിടക്കുന്നതാണ്​ ഇവ. ആകെ 11,774 ​െബറിയൽ മൗണ്ടുകളാണ്​ ഇൗ മേഖലയിലുള്ളത്​. പുരാതന കാലത്ത്​ വ്യാപാര കേന്ദ്രം എന്ന നിലയിൽ ലോകശ്രദ്ധ നേടിയിരുന്ന ബഹ്​റൈനിൽ അന്ന്​ നിലവിലുണ്ടായിരുന്ന ദിൽമൻ സംസ്​ക്കാരത്തി​​െൻറ ഭാഗമായാണ്​ ഇവ സ്ഥാപിക്കപ്പെട്ടതെന്നാണ്​ നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - bahrain-gulf news
Next Story