കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം മൂ​ന്നാ​മ​ത്തെ ചാ​ർ​േ​ട്ട​ഡ്​ വി​മാ​നം ജൂ​ലൈ ആ​ദ്യ വാ​രം

08:36 AM
26/06/2020
കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം ഭാ​ര​വാ​ഹി​ക​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ

മ​നാ​മ: കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റ​ത്തി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ മൂ​ന്നാ​മ​ത്തെ ചാ​ർ​േ​ട്ട​ഡ്​ വി​മാ​നം ജൂ​ലൈ ആ​ദ്യ വാ​ര​ത്തി​ൽ കോ​ഴി​ക്കോ​​ട്ടേ​ക്ക്‌ സ​ർ​വി​സ്​ ന​ട​ത്തും. ഇ​തി​ന​കം ര​ണ്ടു​ വി​മാ​ന​ങ്ങ​ളി​ൽ ബ​ഹ്​​റൈ​നി​ൽ​നി​ന്നു​ള്ള പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. 
ക​ഴി​ഞ്ഞ​ദി​വ​സം കോ​ഴി​ക്കോ​േ​ട്ട​ക്ക്​ പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​ൽ ജോ​ലി ന​ഷ്​​ട​പ്പെ​ട്ട​വ​രും രോ​ഗി​ക​ളും ഗ​ർ​ഭി​ണി​ക​ളും പ്രാ​യ​മാ​യ​വ​രും ഉ​ൾ​പ്പെ​ടെ 169 പേ​രാ​ണ്​ നാ​ട്ടി​ലെ​ത്തി​യ​ത്. ബു​ധ​നാ​ഴ്​​ച രാ​വി​ലെ 7.40നാ​ണ്​ വി​മാ​നം പു​റ​പ്പെ​ട്ട​ത്. കെ.​പി.​എ​ഫി​​െൻറ​യും ബി.​കെ.​എ​സ്.​എ​ഫി​​െൻറ​യും വ​ള​ൻ​റി​യ​ർ​മാ​ർ പു​ല​ർ​ച്ചെ 3.30 മു​ത​ൽ യാ​ത്ര​ക്കാ​രെ സ​ഹാ​യി​ക്കാ​നാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

 കെ.​പി.​എ​ഫ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ്യോ​തി​ഷ് പ​ണി​ക്ക​ർ, ജി.​സി.​സി കോ​ഒാ​ഡി​നേ​റ്റ​ർ സു​ധീ​ർ തി​രു​നി​ല​ത്ത്​, ട്ര​ഷ​റ​ർ ജ​യേ​ഷ്, എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ഫൈ​സ​ൽ പ​റ്റാ​ണ്ടി, അ​ഷ്‌​റ​ഫ്‌, ജാ​ബി​ർ തി​ക്കോ​ടി എ​ന്നി​വ​രും ബ​ഹ്‌​റൈ​ൻ എ​ക്​​സ്​​പ്ര​സ്​ ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്​​ദു​ൽ സ​ഹീ​ർ, സി​യാ​ദ്, ഹ​ഫീ​സ്, സ​മീ​ൽ  എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. അ​ടു​ത്ത വി​മാ​ന​ത്തി​ന്​ പോ​കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ tinyurl.com/kpfbahrainform എ​ന്ന ലി​ങ്കി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. 

Loading...
COMMENTS