കോവിഡ്​: ബഹ്റൈന്‍ എയര്‍പോര്‍ട്ടിൽ അധിക മുൻകരുതലുകൾ

09:28 AM
24/06/2020

മ​നാ​മ: കോ​വി​ഡ്​ 19​െൻ​റ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബ​ഹ്റൈ​ന്‍ എ​യ​ര്‍പോ​ര്‍ട്ട് ജീ​വ​ന​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ​ക്ക് പു​തി​യ സം​വി​ധാ​നം ന​ട​പ്പാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കോ​വി​ഡ്​ വ്യാ​പ​നം നേ​രി​ടു​ന്ന​തി​നു​ള്ള അ​ന്താ​രാ​ഷ്​​ട്ര വ്യോ​മ​യാ​ന സം​ഘ​ട​ന​യു​ടെ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ​യും മാ​ന​ദ​ണ്​​ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചു​ള്ള ന​ട​പ​ടി​ക​ളാ​ണ്​ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന്​ ബ​ഹ്​​റൈ​ൻ എ​യ​ർ​പോ​ർ​ട്ട്​ ക​മ്പ​നി സി.​ഇ.​ഒ മു​ഹ​മ്മ​ദ് യൂ​സു​ഫ് അ​ല്‍ ബി​ന്‍ ഫ​ലാ​ഹ് അ​റി​യി​ച്ചു. സു​ര​ക്ഷാ കാ​ര്യ​ങ്ങ​ൾ സ്​​ഥി​ര​മാ​യി വി​ല​യി​രു​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും. 

അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ വ്യോ​മ​ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്കി​ടെ​യാ​ണ്​ ജീ​വ​ന​ക്കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. ടെ​ർ​മി​ന​ലി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം എ​യ​ർ​പോ​ർ​ട്ട്​, എ​യ​ർ​ലൈ​ൻ ജീ​വ​ന​ക്കാ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും മാ​ത്ര​മാ​യി​രി​ക്കും. അ​തേ​സ​മ​യം, ന​ട​ക്കാ​ൻ പ്ര​യാ​സ​മു​ള്ള​വ​ർ​ക്കും ഒ​റ്റ​ക്ക്​ യാ​ത്ര ചെ​യ്യു​ന്ന കു​ട്ടി​ക​ൾ​ക്കു​മൊ​പ്പം സ​ഹാ​യി​യെ ടെ​ർ​മി​ന​ലി​ൽ പ്ര​വേ​ശി​പ്പി​ക്കും. എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഫേ​സ്​ മാ​സ്​​ക്ക്​ നി​ർ​ബ​ന്ധ​മാ​ണ്. എ​യ​ർ​പോ​ർ​ട്ടി​ൽ സ്​​ഥാ​പി​ച്ചി​ട്ടു​ള്ള പി.​പി.​എ​ഫ്​ വെ​ൻ​ഡി​ങ്​ മെ​ഷീ​നി​ൽ​നി​ന്ന്​ മാ​സ്​​ക്​, ഹാ​ൻ​ഡ്​ സാ​നി​റ്റൈ​സ​ർ, ഗ്ലൗ​സ്​ എ​ന്നി​വ ല​ഭി​ക്കും. വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന്​ മൂ​ന്ന്​ മ​ണി​ക്കൂ​ർ മു​മ്പ്​ യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്ത​ണം. യാ​ത്ര​ക്കാ​രു​ടെ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ​ക്കാ​ണ്​ ഇ​ത്. ടെ​ർ​മി​ന​ലി​ലേ​ക്കു​ള്ള എ​ല്ലാ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ലും ശ​രീ​രോ​ഷ്​​മാ​വ്​ പ​രി​ശോ​ധി​ക്കും. 

യാ​ത്ര​ക്കാ​ർ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച്​ ത​റ​യി​ൽ സ്​​റ്റി​ക്ക​റു​ക​ൾ പ​തി​ക്കും. ടെ​ർ​മി​ന​ലി​ലെ നി​ശ്​​ചി​ത സീ​റ്റു​ക​ളി​ൽ ഇ​രി​ക്കാ​ൻ അ​നു​വാ​ദ​മു​ണ്ടാ​യി​രി​ക്കി​ല്ല. യാ​ത്ര​ക്കാ​ർ സ്​​പ​ർ​ശി​ക്കാ​ൻ ഇ​ട​യു​ള്ള സ്​​ഥ​ല​ങ്ങ​ളെ​ല്ലാം ഇ​ട​ക്കി​ടെ അ​ണു​വി​മു​ക്​​ത​മാ​ക്കും. പ്ലാ​സ്​​റ്റി​ക്​ സെ​ക്യൂ​രി​റ്റി ട്രേ​ക​ൾ സെ​ക്യൂ​രി​റ്റി കേ​ന്ദ്ര​ങ്ങ​ളു​ടെ ക​വാ​ട​ങ്ങ​ളി​ലും പു​റ​ത്തേ​ക്കു​ള്ള വ​ഴി​യി​ലും അ​ണു​വി​മു​ക്​​ത​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 

Loading...
COMMENTS