ഈജിപ്​ത്​: അല്‍സീസിക്ക്​ ബഹ്​റൈ​െൻറ പിന്തുണ

09:25 AM
24/06/2020

പ്ര​ധാ​ന​മ​ന്ത്രി പ്രി​ന്‍സ് ഖ​ലീ​ഫ ബി​ന്‍ സ​ല്‍മാ​ന്‍ ആ​ല്‍ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന മ​ന്ത്രി​സ​ഭ ഓ​ണ്‍ലൈ​ന്‍ യോ​ഗ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്
മ​നാ​മ: ഈ​ജി​പ്​​തി​​െൻറ സ​മാ​ധാ​ന​വും സ്ഥി​ര​ത​യും നി​ല​നി​ര്‍ത്തു​ന്ന​തി​ന് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്‍ ഫ​ത്താ​ഹ് അ​ല്‍സീ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ക്ക് ബ​ഹ്​​റൈ​ൻ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി പ്രി​ന്‍സ് ഖ​ലീ​ഫ ബി​ന്‍ സ​ല്‍മാ​ന്‍ ആ​ല്‍ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന മ​ന്ത്രി​സ​ഭ ഓ​ണ്‍ലൈ​ന്‍ യോ​ഗ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഈ​ജി​പ്​​തി​​െൻറ പ​ടി​ഞ്ഞാ​റ​ന്‍ അ​തി​ര്‍ത്തി​ക​ളി​ല്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സം​ഭ​വ വി​കാ​സ​ങ്ങ​ള്‍ മേ​ഖ​ല​യു​ടെ സ​മാ​ധാ​ന​ത്തി​ന് ഭീ​ഷ​ണി​യാ​ണ്. അ​റ​ബ് രാ​ഷ്​​ട്ര​ങ്ങ​ളു​ടെ സ​മാ​ധാ​ന​വും ഭ​ദ്ര​ത​യും ഉ​റ​പ്പാ​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​ന്ന​തി​നും മ​ന്ത്രി​സ​ഭ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. 

വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍നി​ന്നു​ള്ള പ​ഴ​യ പാ​ര്‍പ്പി​ട അ​പേ​ക്ഷ​ക​ളി​ല്‍ തീ​ര്‍പ്പു​ക​ല്‍പി​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി നി​ര്‍ദേ​ശി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ പാ​ര്‍പ്പി​ട​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി. ടൂ​ബ്ലി​യി​ലെ​യും മ​ആ​മീ​റി​ലെ​യും വാ​യു​മ​ലി​നീ​ക​ര​ണം ഒ​ഴി​വാ​ക്കു​ന്ന​തി​ന് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് യോ​ഗം ച​ര്‍ച്ച ചെ​യ്​​തു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഠ​ന​ത്തി​ന് പ്ര​ത്യേ​ക കോ​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കാ​ന്‍ നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്നു. ക​മ്മി​റ്റി​യു​ടെ പ​ഠ​ന റി​പ്പോ​ര്‍ട്ട് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ക്ക് ന​ല്‍കാ​നും നി​ര്‍ദേ​ശി​ച്ചു. ടൂ​ബ്ലി​യി​ലെ​യും മ​ആ​മീ​റി​ലെ​യും വാ​യു​മ​ലി​നീ​ക​ര​ണ​ത്തി​​െൻറ കാ​ര​ണ​ങ്ങ​ള്‍ പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പ​ല്‍, ന​ഗ​രാ​സൂ​ത്ര​ണ​കാ​ര്യ മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. ടൂ​ബ്ലി​യി​ലെ നി​ല​വി​ലു​ള്ള മാ​ലി​ന്യം ഒ​ഴി​വാ​ക്കു​ന്ന​തി​നും മ​ലി​നീ​ക​ര​ണം ത​ട​യു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ലേ​ബ​ര്‍ ക്യാ​മ്പു​ക​ളി​ല്‍ പാ​ലി​ക്കേ​ണ്ട മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ശ​ക്ത​മാ​യി തു​ട​രാ​ൻ തീ​രു​മാ​നി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച്​ പ്ര​ധാ​ന​മ​ന്ത്രി ചോ​ദി​ച്ചു. ലേ​ബ​ര്‍ ക്യാ​മ്പു​ക​ളി​ല്‍ പാ​ലി​ക്കേ​ണ്ട മാ​ന​ദ​ണ്ഡ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ല്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ തൊ​ഴി​ല്‍, സാ​മൂ​ഹി​ക​ക്ഷേ​മ കാ​ര്യ മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ സ്ഥ​ല​ങ്ങ​ളി​ല്‍ ആ​ധി​ക്യം കു​റ​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി മ​ന്ത്രി പ​റ​ഞ്ഞു. കോ​വി​ഡ് 19 വ്യാ​പ​നം കു​റ​ക്കു​ന്ന​തി​ന് ലേ​ബ​ര്‍ ക്യാ​മ്പു​ക​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ധി​ക്യം കു​റ​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. 

ത​ദ്ദേ​ശീ​യ വ്യ​വ​സാ​യ​ങ്ങ​ള്‍ക്ക് പി​ന്തു​ണ ന​ല്‍കു​ന്ന​തി​ന് മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. അ​ന്താ​രാ​ഷ്​​ട്ര വ്യാ​പാ​ര മേ​ഖ​ല​യി​ല്‍ ബാ​ധി​ച്ച പ്ര​തി​സ​ന്ധി​മൂ​ലം ത​ദ്ദേ​ശീ​യ ഉ​ല്‍പ​ന്ന​ങ്ങ​ള്‍ക്ക് വി​പ​ണി ക​ണ്ടെ​ത്താ​ന്‍ പ്ര​യാ​സ​പ്പെ​ടു​ന്നു​ണ്ടെ​ന്ന് വി​ല​യി​രു​ത്തി. മു​നി​സി​പ്പ​ല്‍ നി​യ​മ​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തി​നു​ള്ള നി​ര്‍ദേ​ശ​ങ്ങ​ള്‍ മ​ന്ത്രി​സ​ഭ പാ​ര്‍ല​മ​െൻറി​ന് കൈ​മാ​റാ​ന്‍ തീ​രു​മാ​നി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് കാ​ബി​ന​റ്റ് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. വ​നി​ത സു​പ്രീം കൗ​ണ്‍സി​ലി​ന് ല​ഭി​ച്ച അ​റ​ബ് ഫാ​മി​ലി കെ​യ​ര്‍ അ​വാ​ര്‍ഡി​ല്‍ അ​ഭി​മാ​ന​മു​ള്ള​താ​യി മ​ന്ത്രി​സ​ഭ യോ​ഗം വ്യ​ക്ത​മാ​ക്കി. ബ​ഹ്റൈ​നി​ലെ വ​നി​ത ശാ​ക്തീ​ക​ര​ണ​ത്തി​ല്‍ സു​പ്രീം കൗ​ണ്‍സി​ല്‍ വ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ​ങ്കി​നെ അ​ഭി​ന​ന്ദി​ച്ചു. 

Loading...
COMMENTS