Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഡോണ ആദ്യ കുർബ്ബാന...

ഡോണ ആദ്യ കുർബ്ബാന ആഘോഷത്തിന് വേണ്ടി സ്വരുക്കൂട്ടിയ 5000 രൂപ നാടിന്​ നൽകി

text_fields
bookmark_border
ഡോണ ആദ്യ കുർബ്ബാന ആഘോഷത്തിന് വേണ്ടി സ്വരുക്കൂട്ടിയ  5000 രൂപ നാടിന്​ നൽകി
cancel

മനാമ: ആദ്യ കുർബ്ബാന ആഘോഷത്തിന് വേണ്ടി സ്വരുക്കൂട്ടി വെച്ച അയ്യായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി മലയാള വിദ്യാർഥിനി. ബഹ്​റൈൻ ഏഷ്യൻ സ്​കൂളിലെ അഞ്ചാം ക്ലാസ്​ വിദ്യാർഥി ഡോണ വിപിനാണ്​ തുക നാടിനുവേണ്ടി സമർപ്പിച്ചത്​. ടി.വി.യിലും പത്രങ്ങളിലുംകൂടെ കണ്ട പ്രളയ ദുരന്ത കാഴ്ച ഡോണയുടെ മനസ്സിനുണ്ടാക്കിയ വേദനയാണ്​ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ പ്രേരിപ്പിച്ചത്.

ഡോണ, സഫീർ ലിഫ്റ്റി​​​െൻറ മാനേജിംഗ്‌ പാർട്ടണറായ വിപിൻ ദേവസ്യയുടെ മകളാണ്. ഉമ്മൽ ഹസ്സം ബാങ്കോക്ക് റസ്റ്റാറണ്ട് ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ പ്രതിഭ ബഹ്​റൈൻ മുതിർന്ന നേതാവും, ലോക കേരളസഭ അംഗവുമായ സി.വി.നാരായണന് ഡ്രാഫ്റ്റ് കൈമാറി. പ്രതിഭ നേതാക്കളായ ശ്രീജിത്, മഹേഷ്.ജോയി വെട്ടിയാടൻ, റാം എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഷൈൻ ജോയ് സ്വാഗതമാശംസിച്ച ചടങ്ങിന് വിപിൻ ദേവസ്യ നന്ദി പ്രകാശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story