Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേരളത്തിനുവേണ്ടി...

കേരളത്തിനുവേണ്ടി രവിപിള്ള ചോദിച്ചു; ഒറ്റരാത്രികൊണ്ട്​ രണ്ടുകോടി നൽകി മലയാളി സമൂഹം

text_fields
bookmark_border
കേരളത്തിനുവേണ്ടി രവിപിള്ള  ചോദിച്ചു; ഒറ്റരാത്രികൊണ്ട്​  രണ്ടുകോടി നൽകി മലയാളി സമൂഹം
cancel

മനാമ: കേരളത്തിനുവേണ്ടി നോർക്ക റൂട്ട്​സ്​ ഡയറക്​ടറും ലോക കേരള സഭ സ്​റ്റാൻറിങ്​ കമ്മിറ്റി ഒന്ന്​ ചെയർമാനുമായ ഡോ.രവിപിള്ള ചോദിച്ചപ്പോൾ ബഹ്​റൈൻ പ്രവാസി സമൂഹം ഒറ്റരാത്രി കൊണ്ട്​ നൽകിയത്​ രണ്ടുകോടി ഇന്ത്യൻ രൂപ. ഹോട്ടൽ പാർക്ക്​ റെജിസിൽ ഇന്നലെ രാത്രിയിൽ ക്ഷണിക്കപ്പെട്ട അതിഥികളോടായിരുന്നു രവിപിള്ളയുടെ അഭ്യർഥന. ബഹ്​റൈൻ മലയാളികളായ ബിസിനസ്​ പ്രമുഖർ പ​െങ്കടുത്ത അത്താഴ വിരുന്നിൽ കേരളത്തി​​​െൻറ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച്​ അദ്ദേഹം വിശദീകരിച്ചു. പ്രളയം തകർത്തെറിഞ്ഞ നാടി​​​െൻറ പുനർനിർമ്മാണത്തിന്​ പ്രവാസികൾ കൈയയച്ച്​ സഹായം നൽകിയിട്ടുണ്ട്​. എന്നിരുന്നാലും നമ്മൾ വിചാരിച്ചതിനെക്കാൾ ഗുരുതരമാണ്​ കാര്യങ്ങൾ.

ഇനിയും നാടി​​​െൻറ നവീകരണത്തിനും നാശനഷ്​ടങ്ങൾ സംഭവിച്ചവരുടെ കണ്ണീരൊപ്പാനും ധാരാളം പണം കണ്ടെത്തണം. അതിനാൽ എല്ലാവരുടെയും നിർലോഭമായ സഹായം വേണമെന്ന്​ ഗവൺമ​​െൻറ്​ അഭ്യർഥിച്ചിരിക്കുന്നു. അതിനാലാണ്​ നോർക്ക ഡയറക്​ടർ എന്ന നിലയിൽ ഇൗ കൂട്ടായ്​മ വിളിച്ചുകൂട്ടിയത്​. ബഹ്​റൈൻ മലയാളി സമൂഹത്തിൽ നിന്ന്​ 10 കോടി രൂപയാണ്​ പ്രതീക്ഷിക്കുന്നത്​. ബഹ്​റൈൻ, കുവൈത്ത്​ മലയാളികളിൽ നിന്ന്​ സംഭാവനകൾ ശേഖരിക്കാനാണ്​ കേരള ഗവൺമ​​െൻറ്​ തന്നോട്​ നിർദേശിച്ചിരിക്കുന്നത്​. തനിക്ക്​ കൊടുത്താണ്​ ശീലമുള്ളതെന്നും എന്നാൽ കേരളത്തി​​​െൻറ ഉയിർത്തെഴുന്നേൽപ്പിനായി എല്ലാവരോടും സഹായം അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നാശനഷ്​ടങ്ങൾ സംഭവിച്ച മേഖലകളിൽ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക്​ ധാരാളം പണം ആവശ്യമുണ്ട്​. അതിനായി എല്ലാവരും കഴിയുന്ന സഹായം നൽകി ഒരുമയോടെ അതിജീവനത്തിന്​ കൈകൾ കോർക്കണമെന്നും രവിപിള്ള പറഞ്ഞു. തുകകൾ തികച്ചും സുതാര്യമായാണ്​ തുക സ്വീകരിക്കുക. പണം നൽകാമെന്ന്​ വാഗ്​ദാനം ചെയ്യുന്നവരിൽ നിന്ന്​ ഡ്രാഫ്​റ്റുകളായി ഏറ്റുവാങ്ങുന്നത്​ കേരള ഗവൺമ​​െൻറി​െന പ്രതിനിധീകരിച്ച്​ ബഹ്​റൈനിൽ എത്തുന്ന മന്ത്രിമാർ ആയിരിക്കും. ബഹ്​റൈനിലെ മലയാളി പ്രമുഖരിൽനിന്നും ഒറ്റരാത്രി കൊണ്ട്​ രണ്ടുകോടി രൂപ ലഭിച്ചു എന്നുള്ളത്​ മികച്ച പ്രോത്​സാഹനമാണെന്നും ബാക്കിയുള്ള എട്ടുകോടി രൂപ കൂടി ശേഖരിക്കാൻ തുടർയോഗങ്ങൾ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ബഹ്​റൈൻ കേരളീയ സമാജം പ്രസിഡൻറ്​ പി.വി രാധാകൃഷ്​ണപിള്ള യോഗത്തിൽ അധ്യക്ഷത വഹിച്ചു. നൂറോളം മലയാളി പ്രവാസി വ്യക്തിത്വങ്ങൾ കൂട്ടായ്​മയിൽ സംബന്​ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story