Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവിനോദസഞ്ചാര മേഖലയിൽ...

വിനോദസഞ്ചാര മേഖലയിൽ സഹകരണത്തിന്​ ബഹ്​റൈനും ഇസ്രായേലും

text_fields
bookmark_border
വിനോദസഞ്ചാര മേഖലയിൽ സഹകരണത്തിന്​ ബഹ്​റൈനും ഇസ്രായേലും
cancel
camera_alt

സാ​യി​ദ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി, അ​സ​ഫ്​ സ​മീ​ർ

മ​നാ​മ: വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണ​ത്തി​നു​ള്ള സാ​ധ്യ​ത തേ​ടി ബ​ഹ്​​റൈ​നും ഇ​സ്രാ​യേ​ലും. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ന​യ​ത​ന്ത്ര ബ​ന്ധം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ഒ​പ്പു​വെ​ച്ച​തി​ന്​ പി​ന്നാ​ലെ വാ​ണി​ജ്യ, വ്യ​വ​സാ​യ, വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രി സാ​യി​ദ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി ഇ​സ്രാ​യേ​ൽ ടൂ​റി​സം മ​ന്ത്രി അ​സ​ഫ്​ സ​മീ​റു​മാ​യി ടെ​ലി​ഫോ​ണി​ൽ ച​ർ​ച്ച ന​ട​ത്തി.

വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്​​തു. സ​മാ​ധാ​ന​ക്ക​രാ​റി​െൻറ ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ​നി​ന്ന്​ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ വി​പു​ല​മാ​യ സ​ഹ​ക​ര​ണ​ത്തി​നു​ള്ള സാ​ധ്യ​ത​ക​ളും ച​ർ​ച്ച​യാ​യി. ടൂ​റി​സം മേ​ഖ​ല​യെ പു​ഷ്​​ടി​പ്പെ​ടു​ത്തു​ന്ന​തി​ന്​ ഇ​ത്ത​രം സൗ​ഹൃ​ദ ച​ർ​ച്ച​ക​ൾ​ക്ക്​ വ​ലി​യ പ​ങ്കു​വ​ഹി​ക്കാ​നാ​കു​മെ​ന്ന്​ ഇ​രു​വ​രും വി​ല​യി​രു​ത്തി.

ഇൗ ​മേ​ഖ​ല​യി​ൽ നി​ക്ഷേ​പ​ത്തി​നു​ള്ള സാ​ധ്യ​ത​ക​ളും തേ​ടു​ന്നു​ണ്ട്. ബ​ഹ്​​റൈ​നി​ലെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യു​ടെ സ​വി​ശേ​ഷ​ത​ക​ൾ അ​ൽ സ​യാ​നി എ​ടു​ത്തു​പ​റ​ഞ്ഞു. ലോ​ക​മെ​ങ്ങു​മു​ള്ള​ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന രാ​ജ്യ​മെ​ന്ന നി​ല​യി​ലു​ള്ള ബ​ഹ്​​റൈ​െൻറ ഖ്യാ​തി​യെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story