അമേരിക്കയുമായുള്ള  ബഹ്റൈന്‍ ബന്ധം ഈടുറ്റത്​ -ഹമദ്​ രാജാവ്

10:17 AM
10/08/2018
രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ സാഫിരിയ്യ പാലസില്‍ ബഹ്റൈനിലെ അമേരിക്കന്‍ അംബാസഡര്‍ ജസ്​റ്റിന്‍ ഹെക്​സ്​ സിറിള്‍, ബഹ്റൈനിലെ കേന്ദ്രീയ അഞ്ചാം കപ്പല്‍ പട മേധാവി അഡ്​മിറല്‍ സ്കോട്ട് സ്​റ്റിര്‍നിയെയും സ്വീകരിച്ച് സംസാരിക്കുന്നു

മനാമ: അമേരിക്കയുമായുള്ള ബഹ്റൈന്‍ ബന്ധം ഈടുറ്റതും സുദൃഢവുമാണെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സാഫിരിയ്യ പാലസില്‍ ബഹ്റൈനിലെ അമേരിക്കന്‍ അംബാസഡര്‍ ജസ്​റ്റിന്‍ ഹെക്​സ്​ സിറിള്‍, ബഹ്റൈനിലെ കേന്ദ്രീയ അഞ്ചാം കപ്പല്‍ പട മേധാവി അഡ്​മിറല്‍ സ്കോട്ട് സ്​റ്റിര്‍നിയെയും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ച ചെയ്യുകയും സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായുകയും ചെയ്​തു. ലോക തലത്തില്‍ സമാധാനം സ്ഥാപിക്കുന്നതിനും സൗഹൃദമുള്ള രാജ്യങ്ങളുടെ സുരക്ഷയും സമാധാനവും സാധ്യമാക്കുന്നതിനും അമേരിക്ക നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന പങ്കിനെ രാജാവ് പ്രത്യേകം ശ്ലാഘിക്കുകയും ചെയ്​തു.  പുതിയ കപ്പല്‍ പട മേധാവിയെ പരിചയപ്പെടുത്തുന്നതിനായിരുന്നു സന്ദര്‍ശനം.

Loading...
COMMENTS