ബഹ്​​ൈറൻ ചരിത്രത്തിലേക്ക്​ ആയിശ വിമാനം പറത്തി

09:48 AM
12/07/2018
ശൈഖ് ആയിശ ബിന്‍ത് റാഷിദ് ആല്‍ ഖലീഫ
മനാമ: ചരിത്രത്തിലേക്കുള്ള ആദ്യ ബഹ്റൈനി വനിതയുടെ യുദ്ധ വിമാന പരീക്ഷണപ്പറക്കൽ നടന്നു. അതിന്​ നേരിട്ട്​ പങ്കാളിയാകാൻ  പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ എത്തിയിരുന്നു. ഇത്തരമൊരു നേട്ടം രാജ്യത്ത് നടാടെയാണെന്നും ഇതില്‍ അത്യധികം സന്തോഷമുണ്ടെന്നും ഒരു മണികൂര്‍ നീണ്ട ‘ഹോക്’ യുദ്ധ വിമാനം പറത്തിയത് വീക്ഷിച്ചതിന് ശേഷം അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പേരക്കുട്ടി കൂടിയായ ശൈഖ് ആയിശ ബിന്‍ത് റാഷിദ് ആല്‍ ഖലീഫയാണ് ഈ നേട്ടത്തിനുടമ. രാജ്യത്തിന് വേണ്ടി സേവനം ചെയ്യാനുള്ള കരുത്ത് പ്രകടിപ്പിച്ച ശൈഖ ആയിശക്ക് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു.
 പ്രയാസകരമായ സന്ദര്‍ഭങ്ങളെ മനക്കരുത്തോടെ നേരിടാന്‍ സാധിക്കക്കെയെന്നും അദ്ദേഹം ആശംസിച്ചു. ബഹ്റൈന്‍ റോയല്‍ എയര്‍ഫോഴ്സി​​െൻറ ചരിത്രത്തില്‍ ഇതൊരു വേറിട്ട അനുഭവമായി. 
തനിക്ക് പ്രധാനമന്ത്രി നല്‍കിയ പിന്തുണക്കും പ്രോല്‍സാഹനത്തിനും ശൈഖ ആയിശ നന്ദി പ്രകാശിപ്പിച്ചു.
 
Loading...
COMMENTS