തൊഴിലുടമകള്‍ക്ക് വകുപ്പ് മന്ത്രിയുടെ പ്രത്യേക പ്രശംസ
text_fieldsമനാമ: ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ നടപ്പിലാക്കിയ ഉച്ചവിശ്രമ നിയമത്തോട് ബഹ്റൈനിലെ കമ്പനികളും തൊഴിലുടമകളും കാണിച്ച സഹകരണത്തിന് തൊഴില്‍-സാമൂഹിക ക്ഷേമവകുപ്പ് മന്ത്രിയും ഒക്യുപേഷണല്‍ സേഫ്റ്റി ആന്‍റ് ഹെല്‍ത്ത് കൗണ്‍സില്‍ ചെയര്‍മാനുമായ ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ നന്ദി അറിയിച്ചു.
ഈ നിയമമനുസരിച്ച് കഴിഞ്ഞ രണ്ടു മാസം ഉച്ച12മുതല്‍ വൈകീട്ട് നാലുമണി വരെയാണ് പുറത്തുള്ള ജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
98.9ശതമാനം കമ്പനികളും തൊഴിലുടമകളും ഈ നിര്‍ദേശം പാലിച്ചിട്ടുണ്ട്. ഈ കാലയളവില്‍ തൊഴില്‍ മന്ത്രാലയത്തിന്‍െറ പ്രത്യേക സംഘം വര്‍ക്ക് സൈറ്റുകളില്‍ അടിക്കടി മിന്നല്‍ പരിശോധനകളും നടത്തിയിരുന്നു. വലിയ ചൂടും ഹ്യുമിഡിറ്റിയുമാണ് ഈ കാലയളവില്‍ അനുഭവപ്പെട്ടത്. പല കമ്പനികളും ചൂടിന്‍െറ കാഠിന്യം കാരണം രാവിലെ പത്തുമണിക്ക് തന്നെ തൊഴിലാളികളെ വര്‍ക്ക് സൈറ്റുകളില്‍ നിന്നും തിരിച്ചയച്ചിരുന്നു. ചില ദിവസങ്ങളില്‍ പല തൊഴിലാളികളും തലകറങ്ങി വീഴുകയും ഛര്‍ദ്ദിച്ച് അവശരാവുകയും ചെയ്തിരുന്നു.
തൊഴിലിടങ്ങളില്‍ ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ മിക്ക കമ്പനികളും നല്ല ശ്രദ്ധയാണ് നല്‍കിവരുന്നത്. തൊഴിലാളികളോട് മനുഷ്യത്വപൂര്‍ണമായ നിലപാട് സ്വീകരിക്കുന്നതില്‍ മിക്ക തൊഴിലുടമകളും ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. 10035 പരിശോധനകളാണ് ഈ കാലയളവില്‍ മന്ത്രാലയം നടത്തിയത്. ഇതിനിടെ 106 നിയമലംഘനങ്ങള്‍ കണ്ടത്തെുകയും 235തൊഴിലാളികളെ പിടികൂടുകയും ചെയ്തിരുന്നു.
തൊഴില്‍ നിയമം ലംഘിച്ചവര്‍ക്കെതിരായ കേസുകള്‍ തുടര്‍ നടപടികള്‍ക്കായി പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ഉച്ചവിശ്രമസമയം അവസാനിച്ചെങ്കിലും ചില കമ്പനികള്‍ ഇപ്പോഴും തൊഴിലാളികളുടെ പ്രയാസം കണക്കിലെടുത്ത് ഈ സമയത്ത് ഇളവ് നല്‍കുന്നുണ്ട്. വേനലിലെ തൊഴില്‍ സമയ ക്രമീകരണം ലംഘിക്കുന്നവര്‍ക്ക് മൂന്ന് മാസം തടവും 500മുതല്‍ 1000ദിനാര്‍ വരെ പിഴയുമാണ് ശിക്ഷയായി ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.