സ്വന്തം പാസ്പോര്‍ടില്‍ മറ്റൊരാള്‍ കയറിപ്പോയി: വഞ്ചനക്കിരയായ മലയാളി നാട്ടിലേക്ക് മടങ്ങി
text_fieldsമനാമ: സ്വന്തം പാസ്പോര്‍ടില്‍ മറ്റൊരാള്‍ കയറിപ്പോയതിനെ തുടര്‍ന്ന് ബഹ്റൈനില്‍ കുടുങ്ങിയ മലയാളി ഒടുവില്‍ നാട്ടിലേക്ക് തിരിച്ചുപോയി. കാസര്‍കോട് ചൗക്കി സ്വദേശി ഹരീഷ് ആണ് നാട്ടിലേക്ക് മടങ്ങിയത്.
2012 ആഗസ്റ്റ് 29നാണ് ഹരീഷ് ബഹ്റൈനില്‍ എത്തുന്നത്. അന്ന് 80,000 രൂപ നല്‍കിയാണ് വിസ സംഘടിപ്പിച്ചത്. ഹോട്ടലില്‍ റൂംബോയ് ജോലിയെന്നാണ് പറഞ്ഞിരുന്നത്. ബഹ്റൈനിലിറങ്ങിയ ഉടന്‍ ജോലി നല്‍കാമെന്നേറ്റ ആളത്തെി ഹരീഷിന്‍െറ പാസ്പോര്‍ട് വാങ്ങി. പിന്നീട് പല തവണ ഇയാളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ജോലിയും കിട്ടിയില്ല. ഇതിനിടെ ഒരാള്‍ ഹരീഷിന്‍െറ കാസര്‍കോടുള്ള വീട്ടില്‍ പാസ്പോര്‍ട് എത്തിച്ചു. ഈ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഹരീഷ് വീട്ടുകാരോട് പാസ്പോര്‍ട് ബഹ്റൈനിലേക്ക് അയച്ചുതരാന്‍ ആവശ്യപ്പെട്ടു. പാസ്പോര്‍ട് കൈപറ്റി പരിശോധിച്ചപ്പോഴാണ് താന്‍ ബഹ്റൈനില്‍ ഇറങ്ങിയതിന്‍െറ പിറ്റേന്ന് മറ്റൊരാള്‍ തന്‍െറ പാസ്പോര്‍ട് ഉപയോഗിച്ച് നാട്ടിലേക്ക് പോയിട്ടുണ്ടെന്ന് മനസിലായത്. താന്‍ വലിയ പ്രതിസന്ധിയിലാണ് പെട്ടതെന്ന് അപ്പോഴാണ് ഹരീഷിന് മനസിലായത്. തുടര്‍ന്ന് ഇയാള്‍ വിഷയം സാമൂഹിക പ്രവര്‍ത്തകനായ സുബൈര്‍ കണ്ണൂര്‍ വഴി ഇന്ത്യന്‍ എംബസിയില്‍ അറിയിച്ചു. ഇക്കഴിഞ്ഞ പൊതുമാപ്പ് കാലത്താണ് എംബസിയെ സമീപിച്ചത്.
ഹരീഷിന്‍െറ നിരപരാധിത്വം ബോധ്യപ്പെട്ട എംബസി അധികൃതര്‍ വിഷയം ബഹ്റൈന്‍ എമിഗ്രേഷന്‍ വിഭാഗത്തിനു മുന്നില്‍ അവതരിപ്പിക്കുകയും ഒൗട്പാസ് അനുവദിക്കുകയും ചെയ്തു. തുടര്‍ന്ന് ഹരീഷിനെ ബഹ്റൈന്‍ അധികൃതര്‍ ഡിറ്റെന്‍ഷന്‍ സെന്‍ററിലേക്ക് മാറ്റിയിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെയാണ് ഹരീഷ് നാട്ടിലേക്ക് മടങ്ങിയത്. ‘നോര്‍ക’ കോഓഡിനേറ്റര്‍ സിറാജ് കൊട്ടാരക്കര, സെയ്നുല്‍ കൊയിലാണ്ടി, മോഹനന്‍ തൃശൂര്‍ തുടങ്ങിയവര്‍ തന്നെ വിവിധ ഘട്ടങ്ങളില്‍ സഹായിച്ചുവെന്ന് ഹരീഷ് പറഞ്ഞു. സുഹൃത്തുക്കളും പലപ്പോഴും തുണയായി. തന്നെ വഞ്ചിച്ചയാളുമായി ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ളെന്ന് ഹരീഷ് പറഞ്ഞു. നാട്ടിലത്തെി ഇയാള്‍ക്കെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഹരീഷ്.
അതിനിടെ, പാസ്പോര്‍ട് തട്ടിപ്പുകള്‍ നടത്തുന്ന മാഫിയ ഇപ്പോഴും സജീവമാണെന്ന വിവരമുണ്ട്.
പലവിധ പ്രശ്നങ്ങളുമായി പ്രവാസഭൂമിയില്‍ പെടുന്നവരെ സമീപിച്ച് പണം നല്‍കിയാല്‍ പാസ്പോര്‍ട് നല്‍കി നാട്ടിലത്തെിക്കാം എന്ന് വാഗ്ദാനം നല്‍കുന്ന സംഘം മുംബൈ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് സംശയിക്കുന്നതായി പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
ഈയടുത്ത്, നാട്ടില്‍ പത്തുലക്ഷം രൂപ തന്നാല്‍ ഇവിടെ പാസ്പോര്‍ട് തരാം എന്ന വാഗ്ധാനവുമായി ഒരാള്‍ ഇത്തരത്തില്‍ ബഹ്റൈനില്‍ പെട്ടുപോയ ആളെ സമീപിച്ചതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
