സ്വദേശിവത്കരണം അവഗണിച്ചുള്ള പ്രവാസി നിയമനത്തിന് ഫീസ് ഏര്‍പ്പെടുത്തി
text_fieldsമനാമ: ഓരോ സ്ഥാപനത്തിനും നിശ്ചയിച്ചിട്ടുള്ള സ്വദേശി അനുപാതം മറികടക്കാന്‍ എല്‍.എം.ആര്‍.എ പ്രത്യേക ഫീസ് ഏര്‍പ്പെടുത്തി.
ഇത് പ്രകാരം സ്വദേശി അനുപാതം പാലിക്കാതെയുള്ള വിദേശ തൊഴിലാളി നിയമനം നടത്തുമ്പോള്‍ ആളൊന്നിന് വര്‍ക് പെര്‍മിറ്റ് അനുവദിക്കാന്‍ 300 ദിനാര്‍ ഈടാക്കാന്‍ തീരുമാനിച്ചു.
ഇത് കഴിഞ്ഞ ദിവസം മുതല്‍ നടപ്പാക്കിത്തുടങ്ങിയതായി എല്‍.എം.ആര്‍.എ ചീഫ് എക്സിക്യൂട്ടീവ് ഉസാമ അല്‍അബ്സി വ്യ്കതമാക്കി. രാജ്യത്തെ സ്വദേശിവത്കരണം ശക്തിപ്പെടുത്താനും നയത്തില്‍ ആരും വെള്ളം ചേര്‍ക്കാതിരിക്കാനും വേണ്ടിയാണ്.
പല സ്ഥാപനങ്ങളും സ്വദേശി അനുപാതം കാത്തുസൂക്ഷിക്കുന്നതിന് സ്വദേശിയുടെ സി.പി.ആര്‍ ഉപയോഗിച്ച് അയാള്‍ സ്ഥാപനത്തില്‍ തൊഴില്‍ ചെയ്യുന്നുണ്ടെന്ന് അധികാരികളെ ബോധിപ്പിക്കുകയായിരുന്നു.
ഇതിനായി നിശ്ചിത തുക എല്ലാ മാസവും പ്രസ്തുത സ്വദേശിക്ക് നല്‍കുന്ന രീതിയും ഉണ്ടായിരുന്നു.
ഇത്തരത്തിലുള്ള വ്യാജ തൊഴില്‍ രീതി ഇല്ലാതാക്കുന്നതിന് പുതിയ നടപടി കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മന്ത്രിസഭയുടെ തീരുമാനമനുസരിച്ചാണ് ഇത് നടപ്പാക്കുന്നതെന്നും സ്വദേശി അനുപാതം കാത്തുസൂക്ഷിക്കുന്നവര്‍ അധികമായുള്ള 300 ദിനാര്‍ നല്‍കേണ്ടതില്ളെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.