മുജാഹിദ് ഐക്യം കാലഘട്ടത്തിന്‍െറ അനിവാര്യത –കെ.പി.എ മജീദ്
text_fieldsമനാമ: മുജാഹിദ് ഐക്യം കാലഘട്ടത്തിന്‍െറ അനിവാര്യതയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. നേരത്തേ ഐക്യത്തിനായി പരിശ്രമിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ ബഹ്റൈന്‍ ദേശീയ ദിനാഘോഷ സമാപന പരിപാടിയില്‍ പങ്കെടുക്കാനായി വരേണ്ടിവന്നതിനാലാണ് കോഴിക്കോട് നടന്ന മുജാഹിദ് ഐക്യ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്നും കെ.പി.എ മജീദ് പറഞ്ഞു. ബഹ്റൈന്‍ സന്ദര്‍ശനത്തിനത്തെിയ അദ്ദേഹത്തെ സന്ദര്‍ശിച്ച ഇസ്ലാഹി സംഘടനകളുടെ നേതാക്കളോടാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ബഹ്റൈന്‍ ഇന്ത്യന്‍ സലഫി സെന്‍റര്‍, ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ സംഘടനകളുടെ പ്രതിനിധികളാണ് നന്ദര്‍ശിച്ചത്.
ആനുകാലിക സാഹചര്യത്തില്‍ ഇന്ത്യയിലെ വിശിഷ്യ കേരളത്തിലെ മുസ്ലിം യുവാക്കള്‍ക്കും പണ്ഠിതന്‍മാര്‍ക്കുമെതിരെ കരിനിയമംചുമത്തി കേസെടുക്കുന്ന അത്യന്തം അപകടകരമായ സാഹചര്യത്തിലേക്ക് നമ്മുടെ നാട് മാറുന്നതിലുള്ള ആശങ്കയും അദ്ദേഹം അറിയിച്ചു. ഇന്ത്യന്‍ സലഫി സെന്‍റര്‍ ട്രഷറര്‍ സൈഫുല്ല ഖാസിം, വൈസ് പ്രസിഡന്‍റുമാരായ കുഞ്ഞഹമ്മദ് വടകര, മൂസ സുല്ലമി, ജോയിന്‍റ് സെക്രട്ടറിമാരായ ഷറഫുദ്ദീന്‍, സുഹൈല്‍ മേലടി, ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ട്രഷറര്‍ സഫീര്‍, ജോയിന്‍റ് സെക്രട്ടറിമാരായ നൂറുദ്ദീന്‍ കിഴൂര്‍ സിറാജ് എന്നിവരാണ് സന്ദര്‍ശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
