കര്‍ബാബാദ് സ്ഫോടനം: പ്രതികള്‍ പിടിയിലെന്ന് ആഭ്യന്തര മന്ത്രാലയം
text_fieldsമനാമ: കഴിഞ്ഞ ദിവസം കര്‍ബാബാദിലുണ്ടായ തീവ്രവാദ സ്ഫോടനത്തിലുള്‍പ്പെട്ട ഏതാനും പ്രതികളെ പിടികൂടിയതായി ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ലഖീഫ അറിയിച്ചു.
സംഭവം നടന്നയുടന്‍ ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് ഏതാനും പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടുള്ളത്. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ഫോടനത്തില്‍ രക്തസാക്ഷിയായ പൊലീസുകാരന്‍െറ ആത്മശാന്തിക്കായി പ്രാര്‍ഥിച്ച അദ്ദേഹം നിരപരാധികളുടെ രക്തം വെറുതെയാവില്ളെന്നും രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കില്ളെന്നും വ്യക്തമാക്കി.
2011ല്‍ തുടങ്ങിയ അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് ഇതേവരെ 17 പൊലീസുകാര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
ആഭ്യന്തര, വൈദേശിക ശത്രുക്കളെ നേരിടാനുള്ള കരുത്ത് ബഹ്റൈനുണ്ടെന്നത് നിസ്തര്‍ക്കമാണ്. രാജ്യത്തിന്‍െറയും ജനങ്ങളുടെയും സുരക്ഷക്കാണ് പൊലീസുകാര്‍ മുഖ്യപരിഗണന നല്‍കുന്നത്. അതിനാല്‍ പരമാവധി ആയുധ പ്രയോഗം ഒഴിവാക്കുന്ന രീതിയാണ് തുടരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
രാജ്യത്തിന്‍െറ സുരക്ഷക്കും സമാധാനത്തിനുമായി ജീവന്‍ ത്യജിച്ചവരുടെ സ്മരണ എക്കാലവും നിലനില്‍ക്കുമെന്നും തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.