രണ്ടുപതിറ്റാണ്ട് ബഹ്റൈനില്‍ കുടുങ്ങിയ ആള്‍ നാട്ടിലത്തെിയത് സുമനസുകളുടെ ആത്മാര്‍ഥ ശ്രമം മൂലം
text_fieldsമനാമ: നീണ്ട 20 വര്‍ഷക്കാലം ബഹ്റൈനില്‍ കുടുങ്ങിയ പാലക്കാട് മണ്ണാര്‍ക്കാട് പട്ടത്തില്‍ ബാബുരാജിന് നാട്ടിലേക്ക് മടങ്ങാനായത് വര്‍ഷങ്ങള്‍ നീണ്ട സാമൂഹിക പ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ മൂലം. ചതിയിലും വഞ്ചനയിലും മറ്റ് പ്രശ്നങ്ങളിലും പെട്ട് പ്രവാസഭൂമിയില്‍ ജീവിതം ഹോമിക്കേണ്ടി വന്ന നിരവധി പേര്‍ക്ക് ദുരിതജീവിതം മറികടന്ന് നാട്ടിലത്തൊനാകുന്നത് ഇത്തരം നിസ്വാര്‍ഥരുടെ ഇടപെടുലുകള്‍ വഴിയാണ്. ഇതിനിടയിലും ലാഭക്കൊതിയുമായി കടന്നുവരുന്ന കപടസാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ ബഹ്റൈനിലെ മലയാളികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ജോലി ചെയ്ത സ്ഥാപനത്തിന്‍െറ ഉടമ നല്‍കിയ കേസിലാണ് ഇയാള്‍ക്കെതിരെ 20 വര്‍ഷം മുമ്പ് ട്രാവല്‍ ബാന്‍ വരുന്നത്. തുടര്‍ന്ന് സുബൈര്‍ കണ്ണൂര്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ ഈ പ്രശ്നം ഏറ്റെടുത്തിരുന്നു. ബാലകൃഷ്ണ ഷെട്ടി ഇന്ത്യന്‍ അംബാസഡര്‍ ആയിരിക്കുന്ന കാലത്ത് ഈ വിഷയം എംബസിയിലും ഉന്നയിച്ചിരുന്നു.തുടര്‍ന്ന് നീണ്ട കാലം സാമൂഹിക പ്രവര്‍ത്തകരുടെയും മറ്റും ശ്രദ്ധയില്‍ നിന്ന് മാഞ്ഞുപോയ ഈ വിഷയം വീണ്ടും പൊങ്ങിവരുന്നത് കഴിഞ്ഞ വര്‍ഷം എം.ബി.രാജേഷ് എം.പി.നടത്തിയ ബഹ്റൈന്‍ സന്ദര്‍ശനത്തോടെയാണ്. പാലക്കാട് എം.പിയായ രാജേഷിനെ ബാബുരാജ് ‘പ്രതിഭ’ ഓഫിസില്‍ ചെന്ന് കണ്ടിരുന്നു.
നാട്ടില്‍ വെച്ച് രാജേഷിനെ കണ്ട് ബാബുരാജിന്‍െറ ഭാര്യയും സഹായം അഭ്യര്‍ഥിക്കുകയുണ്ടായി. തുടര്‍ന്ന് ‘സാന്ത്വനം വാട്ട്സ് ആപ്’ കൂട്ടായ്മയ പെരിന്തല്‍മണ്ണയില്‍ നടത്തിയ പരിപാടിക്കിടെ ബാബുരാജിന്‍െറ ഭാര്യയും സഹോദരനുമായി ‘പ്രതിഭ’ നേതാക്കളായ സുബൈര്‍ കണ്ണൂര്‍, സി.വി.നാരായണന്‍, എന്‍.ഗോവിന്ദന്‍, ഹരി ആണ്ടത്തോട് തുടങ്ങിയവര്‍ സംസാരിച്ചു. ബന്ധുക്കള്‍ നാട്ടിലെ സ്വത്ത് വിറ്റ് പണം സമാഹരിച്ചെങ്കിലും നിയമപരമായ ഒരുപാട് നൂലാമാലകള്‍ വീണ്ടും ബാക്കിയായി. ഈ വേളയില്‍ സുബൈര്‍ കണ്ണൂരും ചന്ദ്രന്‍ എന്നയാളും സ്വന്തം പാസ്പോര്‍ട് ജാമ്യമായി കോടതിയില്‍ നല്‍കിയതു വഴിയാണ് ബാബുരാജിന്‍െറ ട്രാവല്‍ബാന്‍ നീങ്ങിയത്. വര്‍ഷങ്ങളായി ഇവിടെ കഴിഞ്ഞിരുന്ന ബാബുരാജിന്‍െറ കയ്യില്‍ ഒരു രേഖയുമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് തുക കെട്ടിവെക്കുന്നതിനോടൊപ്പം ജാമ്യവും വേണമെന്ന ഉപാധി കോടതി വെച്ചത്.
മാസങ്ങളായി ഇയാള്‍ക്ക് താമസവും ഭക്ഷണവും നല്‍കിയത് കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡന്‍റും സാമൂഹിക പ്രവര്‍ത്തകനുമായ സലാം മമ്പാട്ടുമൂലയാണ്. പ്രശ്നങ്ങള്‍ എല്ലാം തീര്‍ന്നതോടെ യാത്രക്കുള്ള ടിക്കറ്റ് കെ.എം.സി.സിയും നല്‍കി.
സ്ഥാപന ഉടമ, ബാബുരാജ് 30,000 ദിനാര്‍ തട്ടിയെടുത്തു എന്ന് കാണിച്ച് കോടതിയില്‍ കേസ് നല്‍കിയിരുന്നു.
തുടര്‍ന്ന് കേസും ട്രാവല്‍ബാനും കാരണം നാട്ടിലേക്കു പോകാന്‍ കഴിഞ്ഞില്ല. ഒടുവില്‍ 4670 ദിനാര്‍ ബാബുരാജ് ഉടമക്ക് നല്‍കാന്‍ വിധിയായി. ഈ പണം അടച്ച ശേഷമാണ് ബാബുരാജിന് നാട്ടിലേക്ക് തിരിക്കാന്‍ വഴിയൊരുങ്ങിയത്.
കേസില്‍ അകപ്പെട്ട് ജോലി നഷ്ടമായപ്പോള്‍ സഹായ വാഗ്ധാനവുമായി എത്തിയ വ്യാജ സാമൂഹിക പ്രവര്‍ത്തകന്‍ ഇയാളെ വലിയ തോതില്‍ ചൂഷണം ചെയ്യുകയും പണം വെട്ടിക്കുകയും ചെയ്തെന്ന ആരോപണം നിലനില്‍ക്കുമ്പോഴും കക്ഷി രാഷ്ട്രീയ വിത്യാസം മറന്ന് പ്രവാസ ലോകത്തെ മനുഷ്യസ്നേഹികള്‍ പലഘട്ടങ്ങളില്‍ സഹായിച്ചതോടെയാണ് ബാബുരാജ് നാട്ടിലത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.