Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_right​പ്രവാസിയുടെ...

​പ്രവാസിയുടെ തൊഴിലന്വേഷണം പ്രമേയമാക്കി ‘ടാസ്​കി’ വരുന്നു

text_fields
bookmark_border
​പ്രവാസിയുടെ തൊഴിലന്വേഷണം പ്രമേയമാക്കി ‘ടാസ്​കി’ വരുന്നു
cancel

ഷാർജ: സിനിമ കാണുന്നവരും അല്ലാത്തവരുമായ എല്ലാ മലയാളികൾക്കും സുപരിചിതമാണ്​ മലയാളത്തി​​െൻറ പ്രിയ നടൻ പപ്പുവി​ ​െൻറ ടാസ്​കി വിളിയെടാ എന്ന ഡയലോഗ്​. ആ ടാസ്​കി വിളിയിൽ നിന്ന്​ പ്രചോദനം ഉൾക്കൊണ്ട്​ ഒരു സംഘം ചെറുപ്പക്കാർ ഒര ു വെബ്​ സീരീസ്​ ഒരുക്കുന്നു പേര്​ മറ്റൊന്നുമല്ല ^ടാസ്​കി. ​ഡ്രീം ടീമി​​െൻറ ബാനറിൽ സ്​കൈഡസ്​റ്റുമായി ചേർന്നൊരുക്കുന്ന സീരീസി​​െൻറ ടീസർ കമോൺ കേരള സമാപന വേദിയിൽ രാജ് കലേഷ്പ്രകാശനം ചെയ്​തു. പുതിയകാല പ്രവാസ ജീവിതത്തി​​െൻറ പശ്​ചാത്തലത്തിൽ മുന്നോട്ടുപോകുന്ന സീരീസിന് 33 എപ്പിസോഡുകളാണ് പ്രതീക്ഷിക്കുന്നത്.

മുഴുനീള കോമെഡിക്ക് പ്രാധാന്യം നൽകുന്നുണ്ടെങ്കിലും ഇതൊരു ഇൻഫോ-കോമിക് സീരീസാണെന്ന്​ രചനയും സംവിധാനവും നിർവഹിച്ച ജൗഹർ പയ്യനാട് പറഞ്ഞു. ഗൾഫിൽ ജോലി തേടുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സൂക്ഷിക്കേണ്ട തട്ടിപ്പുകളുമെല്ലാം ഇതിൽ പ്രമേയമാവുന്നു.

മുഖ്യ കഥാപാത്രമായ ഫക്രുവായി റംനീഷും നെഗറ്റീവ് വാസുവായി തബ്‌രീസും ഉണക്കൽ സുദീപായി ഹബീബും വേഷമിടുന്ന സീരിസി​​െൻറ കാമറയും എഡിറ്റിംഗും ചെയ്യുന്നത് നിഹാദ് റഹ്‌മാൻ ആണ്. ജാസിമും ആസിമും പ്രൊഡക്ഷൻ കോൺട്രോളും അബു പെരിയമ്പലത്തിങ്കൽ ടെക്നിക്കൽ സപ്പോർട്ടും നിർവഹിച്ചു. ടാസ്കിയുടെ ആദ്യ എപ്പിസോഡ് ഫെബ്രുവരി ഏഴിന്​ യൂട്യൂബിൽ റിലീസ് ചെയ്യും.

Show Full Article
TAGS:Taski gulf news malayalam news 
Web Title - ​Taski movie-Movie news
Next Story