Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightപാട്ട്​ തന്നെ...

പാട്ട്​ തന്നെ പെരുന്നാൾ

text_fields
bookmark_border

പാട്ടിനെ പ്രണയിച്ച കോഴിക്കോട്ടുകാരൻ ഹംസക്കോയയും പാട്ടുവേദിയിൽനിന്ന്​ കണ്ടെത്തിയ പ്രിയതമ അസ്​മാബിയും ഒരാൺകുഞ്ഞ്​ പിറന്നപ്പോൾ എന്ത്​ പേരിടും എന്ന്​ ആലോചിച്ച്​ തലപുകച്ചില്ല. അനശ്വര സംഗീത പ്രതിഭയെ ഒാർത്തുകൊണ്ട്​ മുഹമ്മദ്​ റാഫി എന്ന്​ കുട്ടിക്ക്​ പേര്​ വിളിച്ചു. പടച്ചവനേ നീ ഞങ്ങൾക്ക്​ നൽകിയത്​ പോലെ കലയെ സ്​നേഹിക്കുന്ന മനസ്സും കഴിവും കനിഞ്ഞരുളണേ എന്ന്​ പ്രാർഥിക്കുകയും ചെയ്​തു. പ്രാർഥന ദൈവം കേട്ടു. നല്ല ശബ്​ദവും ഉള്ളുതൊടുന്ന ആലാപന മികവും നൽകി പടച്ചവൻ അനുഗ്രഹിച്ച ആ മുഹമ്മദ്​ റാഫി ഇപ്പോൾ കുവൈത്തിലുണ്ട്​. പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട റാഫി കല്ലായി ആണത്​. റാഫിക്ക്​ സംഗീതം രക്​തത്തിലുണ്ട്​. ഉമ്മയും ഉപ്പയും പ്രഫഷനൽ ഗായകർ ആയിരുന്നു. സംഗീത വേദികളിൽ സ്ഥിരം കണ്ട്​ ഇഷ്​ടപ്പെട്ടാണ്​ കുടുംബത്തി​െൻറ എതിർപ്പുകളെ അവഗണിച്ച്​ അവർ വിവാഹിതരാകുന്നത്​. മാതാവ്​ അസ്​മാബിയുടെ സഹോദരൻ സൂഫി അസീസിനെ കോഴിക്കോ​െട്ട സംഗീത പ്രേമികൾക്ക്​ പരിചയ​പ്പെടുത്തേണ്ട കാര്യമില്ല. കുഞ്ഞുനാളിലേ നന്നായി പാടുമായിരുന്നുവെങ്കിലും റാഫി കലാകാരൻ എന്ന നിലയിൽ ആദ്യമായി പേരെടുത്തത്​ പാട്ടിലൂടെയല്ല മിമിക്രിയിലൂടെയാണ്​. വളരെ യാദൃശ്ചികമായി അത്​ സംഭവിച്ചുപോവുകയായിരുന്നുവെന്നാണ്​ അതിനെ കുറിച്ച്​ റാഫി പറയുന്നത്​. സ്​കൂളിൽ മറ്റു കുട്ടികൾക്ക്​ മിമിക്രിയും മോണോ ആക്​ടും പഠിപ്പിക്കുന്ന മാഷിനോട്​​ ചില നിർദേശങ്ങൾ പറയുകയും ചില 'അഭ്യാസ'ങ്ങൾ കാണിക്കുകയും​ ചെയ്​തപ്പോൾ മാഷ്​ കൂടെ കൂട്ടി. അങ്ങനെ രണ്ടുതവണ സംസ്ഥാന കലോത്സവത്തിൽ മിമിക്രിയിൽ ഒന്നാം സ്ഥാനം നേടി. അത്​ പ്രഫഷനൽ ട്രൂപ്പുകളിൽ അവസരമൊരുക്കുകയും ചെയ്​തു. ചലച്ചിത്ര താരം വി.ഡി. രാജപ്പ​െൻറ കൊച്ചിൻ സ്​റ്റാൻസ എന്ന ട്രൂപ്പിൽ കുറച്ചുവർഷം റാഫിയും ഉണ്ടായിരുന്നു. കൊല്ലം നർമ്മ, തിരുവനന്തപുരം കലാദർശന എന്നീ ട്രൂപ്പുകളിലും ജോലി ചെയ്​തു. പിന്നീട്​ പാട്ടുകാരനായും നാട്ടിലെ വേദികളിൽ തിളങ്ങി. ഒരു വർഷം കർണാടിക്​ സംഗീതം പഠിച്ചതാണ്​ ആകെയുള്ള സംഗീത വിദ്യാഭ്യാസം. എന്നാൽ, പാട്ടുകേട്ടാൽ അത്​ പറയുകയേ ഇല്ല. അത്​ ചോരയുടെ ഗുണം.

അതിനിടക്ക്​ വേറൊരു ട്വിസ്​റ്റ്​ സംഭവിച്ചു. പാട്ടുകാരൻ ഹംസക്കോയ തബ്​ലീഗ്​ ജമാഅത്തിൽ ആകൃഷ്​ടനാകുകയും ആത്​മീയതയുടെ വഴിയിലേക്ക്​ തിരിയുകയും ചെയ്​തു. പറന്നുനടന്ന്​ പാടിയിരുന്ന അദ്ദേഹം പാട്ടുനിർത്തി. പെരുന്നാളിന്​ മാത്രം വീട്ടിൽ സുഹൃത്തുക്കൽ ഒത്തുകൂടി ചെറിയ രീതിയിൽ മെഹഫിൽ നടത്തുമായിരുന്നു. നിയന്ത്രിതമായി സന്തോഷിക്കാനും ആഘോഷിക്കാനും പടച്ചവൻ തന്ന അവസരമാണ്​ പെരുന്നാൾ എന്നായിരുന്നു ഇത്​ സംബന്ധിച്ച്​ അദ്ദേഹം പറഞ്ഞിരുന്നത്​. പാട്ടുവേദിയിൽ സജീവമായ മകനോട്​ അദ്ദേഹം പറഞ്ഞു 'മോനെ നീ വേറെ വല്ല ജോലിയും നോക്ക്​. ഇൗ പണം കൊണ്ട്​ ഞങ്ങൾക്ക്​ ഉപജീവനം നൽകരുത്​''. അങ്ങനെയാണ്​ റാഫി 21ാം വയസ്സിൽ കുവൈത്തിലെത്തുന്നത്​. പാട്ടുമോഹങ്ങൾ ഉള്ളിലൊതുക്കി ജോലിത്തിരക്കുമായി കഴിഞ്ഞിരുന്ന റാഫിയെ വീണ്ടും അരങ്ങിലെത്തിക്കുന്നത്​ യൂത്ത്​ ഇന്ത്യ കുവൈത്ത്​ ആണ്​. യൂത്ത്​ ഇന്ത്യ കലോത്സവത്തിൽ ഗംഭീരമായി പാടിയ ചെറുപ്പക്കാരനെ എല്ലാവരും നോട്ടമിടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്​തു. പിന്നീട് ചെറുതും വലുതുമായ​ നൂറുകണക്കിന്​ വേദികൾ. രണ്ടുതവണ കുവൈത്തിൽനിന്ന്​ ദുബൈയിൽ പോയും പാടിയിട്ടുണ്ട്​.

ഒരുപക്ഷേ നാട്ടിൽ നിന്നിരുന്നെങ്കിൽ റാഫി കേരളത്തിലുടനീളം അറിയപ്പെടുന്ന കലാകാരൻ ആകുമായിരുന്നു. ഇത്​ പറയുന്നത്​ മറ്റാരുമല്ല, ഗാനഗന്ധർവൻ യേശുദാസ്​ ആണ്​. കുവൈത്തിൽ ഒരു പരിപാടിക്ക്​ എത്തിയ അദ്ദേഹം റാഫിയുടെ പാട്ടിൽ ആകൃഷ്​ടനായി വിളിച്ചുവരുത്തി അരികിൽ ചേർത്തുനിർത്തി അനുഗ്രഹിച്ചു. ''പ്രവാസിയായില്ലെങ്കിൽ മോൻ രക്ഷപ്പെടുമായിരുന്നു. എന്നാലും സാരമില്ല. എ​െൻറ മനസ്സിൽ മോന്​ ഒരു സ്ഥാനം ഉണ്ട്​. ആ സ്ഥാനത്ത്​ എന്നെങ്കിലും മോൻ എത്തുക തന്നെ ​ചെയ്യും'' ഗാനഗന്ധർവ​െൻറ വാക്കുകൾ റാഫിയുടെ കാതുകളിൽ മായാതെ കിടക്കുന്നു. യേശുദാസിനെ കൂടാതെ​, മാർക്കോസ്​, ചിത്ര അയ്യർ, മധു ബാലകൃഷ്​ണൻ, ഉണ്ണി മേനോൻ, ജി. വേണുഗോപാൽ, സയനോര, സിതാര, അഫ്​സൽ, കണ്ണൂർ ശരീഫ് തുടങ്ങി നിരവധി പ്രമുഖരുടെ കൂടെ പാടാൻ പ്രവാസലോകം റാഫി കല്ലായിക്ക്​ അവസരം നൽകിയിട്ടുണ്ട്​. ഉത്തരേന്ത്യൻ പ്രവാസി കൂട്ടായ്​മകളും വിളിക്കാറുണ്ട്​. കുവൈത്തിൽ ബോളിവുഡ്​ നടീനടന്മാരും സംഗീതഞ്​രും എത്തിയ നിരവധി വേദികളിൽ റാഫി പാടി അത്​ഭുതപ്പെടുത്തിയിട്ടുണ്ട്​​. മാപ്പിളപ്പാട്ടുകളും ഹിന്ദി തട്ടുപൊളിപ്പൻ പാട്ടുകളും മെലഡികളും അടക്കം ഏതും വഴങ്ങും ഇൗ കലാകാരന്​. എങ്കിലും ഇപ്പോൾ ഉൗന്നൽ നൽകുന്നത്​ ഗസൽ, കവ്വാലി, മെലഡി പാട്ടുകൾക്കാണ്​. എം.എസ്​. ബാബുരാജി​െൻറ പാട്ടുകൾ റാഫി പാടുന്നത്​ കേൾക്കാൻ എന്തൊരു രസമാണ്​. കോഴിക്കോട്ടുകാരുടെ ഹൃദയത്തിലാണല്ലോ ബാബുരാജ്​ വസിക്കുന്നത്​. അത്​ പാട്ടിൽ അറിയാം.

ഉപ്പ പറഞ്ഞ വാക്കുകൾ കുറ്റബോധമായി റാഫിയുടെ മനസ്സിൽ കിടക്കുന്നുണ്ടായിരുന്നു. താൻ ചെയ്യുന്നത്​ തെറ്റാണോ എന്ന തോന്നൽ അദ്ദേഹത്തെ വിഷമിപ്പിച്ചുകൊണ്ടിരുന്നു. ഒരിക്കൽ ഉംറക്ക്​ പോയി വന്നശേഷം റാഫി പാട്ടുനിർത്താൻ തീരുമാനിച്ചു. പിന്നീട്​ കുറച്ചുകാലം ഒരുവേദിയിലും പാടിയില്ല. ഇൗ വിവരം അറിഞ്ഞ്​​ ഇസ്​ലാമിക പണ്ഡിതനും കുവൈത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനുമായി ഫൈസൽ മഞ്ചേരി റാഫിയെ വിളിച്ചുവരുത്തി കാര്യങ്ങൾ ബോധിപ്പിച്ചു. പടച്ചവൻ നൽകിയ അനുഗ്രഹത്തെ വെറുതെ നശിപ്പിക്കരുതെന്നും തെറ്റിലേക്ക്​ നയിക്കുന്നില്ലെങ്കിൽ സംഗീതം അനുവദനീയമാണെന്നും പാട്ട്​ നന്മക്കായി ഉപയോഗിക്കാൻ കഴിയുമെന്നും ഇസ്​ലാമിക പ്രമാണങ്ങൾ ഉദ്ധരിച്ച്​ ഫൈസൽ മഞ്ചേരി റാഫിയെ ബോധിപ്പിച്ചു. അദ്ദേഹവും സഹോദരൻ അൻവർ സയീദും മൂന്നുതവണ താനുമായി സംസാരിച്ചതായും അതാണ്​ തിരിച്ചുവരവിന്​ പ്രേരിപ്പിച്ചതെന്നും റാഫി പറയുന്നു. മുഹമ്മദ്​ റാഫിയെന്ന പേര്​ മാറ്റി റാഫി കല്ലായി എന്ന​ പേരിൽ പാടിത്തുടങ്ങിയത്​​ ഹകീം വല്യപള്ളി എന്ന സുഹൃത്ത്​ പറഞ്ഞിട്ടാണ്​. മുഹമ്മദ്​ റാഫി ഒന്നേയുള്ളൂവെന്നും ഇനിയൊരു മുഹമ്മദ്​ റാഫിക്ക്​ പാട്ടുലോകത്ത്​ പ്രസക്​തിയില്ലെന്നും ​െഎഡൻറിറ്റിയുള്ള വേറൊരു പേര്​ വേണമെന്നുമായിരുന്നു സുഹൃത്തി​െൻറ നിർദേശം. ബഷീർ കൊയിലാണ്ടി, ഇക്​ബാൽ തബല, താജു കോഴിക്കോട്​, കെ.എസ്​.എൻ രാജ്​ തുടങ്ങിയവർ കുവൈത്തിലെ സംഗീത വേദികളിൽ സ്ഥിരം കൂട്ടുകാരാണ്​. വഴികാട്ടികളായ യാസർ കരിങ്കല്ലത്താണി, അൻവർ സാരംഗ്​, ബിജു തിക്കോടി തുടങ്ങിയവരോടും മറ്റനേകം സുഹൃത്തുക്കളോടും കടപ്പാടുണ്ടെന്ന്​ റാഫി കല്ലായി പറഞ്ഞു. ഗ്രീൻവേയ്​സ്​ ലോജിസ്​റ്റിക്​സ്​ ഇൻറർനാഷനൽ ഷിപ്പിങ്​ കമ്പനിയിൽ ജോലി ചെയ്യുന്ന റാഫി മാധ്യമം പ്രസിദ്ധീകരിക്കുന്ന ​െഎഡിയൽ പബ്ലിക്കേഷൻസ്​ ട്രസ്​റ്റ്​ മുൻ സെക്രട്ടറി പി.കെ റഹീം സാഹിബി​െൻറ സഹോദരൻ പി.കെ. മുഹമ്മദ്​ കുട്ടിയുടെ പേരക്കുട്ടിയാണ്​. ഭാര്യ: ഷാജിറ. മക്കൾ: അജ്​മൽ സാദത്ത്​, അമാനിയ അസ്​മ, ആമിന ആലിയ. സഹോദരിമാർ: ഹനാൻ, റുമാന കുഞ്ഞിവി. പാട്ട്​ മാറ്റിനിർത്തിയൊരു പെരുന്നാൾ റാഫിക്കില്ല. മിക്കവാറും പെരുന്നാളിന്​ ​ഏതെങ്കിലും ഒരു സംഘടനയുടെ പരിപാടിക്ക്​ പാടാനുണ്ടാകും. ഒന്നുമില്ലെങ്കിൽ കൂട്ടുകാരുമൊത്തൊരു മെഹ്​ഫിൽ. പാട്ടില്ലാതെ എന്ത്​ പെരുന്നാൾ...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story