Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightപ​ത്താം പ​ഞ്ച​വ​ത്സ​ര...

പ​ത്താം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി: ല​ക്ഷ്യം മ​റി​ക​ട​ന്ന്​ മു​ൻ​ഗ​ണ​ന മേ​ഖ​ല​ക​ൾ

text_fields
bookmark_border
പ​ത്താം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി: ല​ക്ഷ്യം മ​റി​ക​ട​ന്ന്​   മു​ൻ​ഗ​ണ​ന മേ​ഖ​ല​ക​ൾ
cancel

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്തി​​െൻറ പ​ത്താം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യി​ൽ ഇൗ ​വ​ർ​ഷം മു​ൺ​ഗ​ണ​ന ന​ൽ​കി​യ മേ​ഖ​ല​ക​ളി​ലെ ല​ക്ഷ്യ​ങ്ങ​ൾ ക​വി​ഞ്ഞ​താ​യി ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ വൈ​വി​ധ്യ​വ​ത്​​ക​ര​ണം ല​ക്ഷ്യ​മാ​ക്കി ആ​റു​ മേ​ഖ​ല​ക​ൾ​ക്കാ​യി​രു​ന്നു ഇൗ ​വ​ർ​ഷം മു​ൻ​ഗ​ണ​ന കൊ​ടു​ത്തി​രു​ന്ന​ത്. ഉ​ൽ​പാ​ദ​നം, ഗ​താ​ഗ​തം-​ലോ​ജി​സ്​​റ്റി​ക്സ്, ടൂ​റി​സം, മ​ത്സ്യ​ബ​ന്ധ​നം, ഖ​ന​നം, വി​ദ്യാ​ഭ്യാ​സം എ​ന്നീ മേ​ഖ​ല​ക​ൾ​ക്കാ​യി​രു​ന്നു ജ​നു​വ​രി​യി​ൽ ആ​രം​ഭി​ച്ച പ​ത്താം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കി​യി​രു​ന്ന​ത്.

ഇ​തി​ൽ മി​ക്ക​തി​ലും വ​ള​ർ​ച്ച നി​ര​ക്കി​ൽ ശ്ര​ദ്ധേ​യ വ​ർ​ധ​ന കൈ​വ​രി​ച്ചി​ട്ടു​​​ണ്ടെ​ന്ന്​ സാ​മ്പ​ത്തി​ക മ​​​​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ദി​വ​സം ട്വീ​റ്റ്​ ചെ​യ്​​തി​രു​ന്നു.

ഇൗ ​വ​ർ​ഷ​ത്തി​െൻറ ആ​ദ്യ​പ​കു​തി​യി​ൽ​ത​ന്നെ നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ 34.2 ശ​ത​മാ​ന​ത്തി​െൻറ വ​ള​ർ​ച്ച​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ന്ന്​ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. 2021ൽ ​നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ 8.7 ശ​ത​മാ​ന​ത്തി​െൻറ വ​ള​ർ​ച്ച​യാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.

ഗ​താ​ഗ​തം, സം​ഭ​ര​ണം, വാ​ർ​ത്ത വി​നി​മ​യ മേ​ഖ​ല​ക​ളി​ൽ ഇൗ ​വ​ർ​ഷം ആ​ദ്യ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ 15.8 ശ​ത​മാ​ന​ത്തി​െൻറ വ​ർ​ധ​ന​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഉ​ദ്ദേ​ശി​ച്ച​തി​നേ​ക്കാ​ൾ 7.9 ശ​ത​മാ​ന​ത്തി​െൻറ വ​ള​ർ​ച്ച​യാ​ണ്​ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഇൗ ​വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ മു​ൻ​ഗ​ണ​ന ന​ൽ​കി​യി​രു​ന്ന​ത്​ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി​രു​ന്നു. ഇൗ ​മേ​ല​യി​ൽ 2021 ജ​നു​വ​രി മു​ത​ൽ ജൂ​ലൈ വ​രെ 21.9 ശ​ത​മാ​ന​ത്തി​െൻറ വ​ള​ർ​ച്ച​ േന​ടാ​നാ​യി. ല​ക്ഷ്യ​മി​ട്ട​തി​നേ​ക്കാ​ൾ 13ശ​ത​മാ​ന​ത്തി​െൻറ വ​ർ​ധ​ന​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഖ​ന​ന മേ​ഖ​ല​യി​ൽ ഇൗ ​വ​ർ​ഷം ജൂ​ൺ അ​വ​സാ​ന​​ത്തോ​ടെ 7.7 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ്​ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇൗ ​മേ​ഖ​ല​യി​ൽ 6.8 ശ​ത​മാ​ന​ത്തി​െൻറ വ​ർ​ധ​ന​യാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman Tenth Five Year Plan
News Summary - oman Tenth Five Year Plan
Next Story