മൺസൂണിനെ വരവേൽക്കാൻ പച്ചക്കുടയൊരുക്കി ട്വിങ്കിൾ ഖന്ന

13:03 PM
28/06/2020
twinkle-khanna.jpg

സോഷ്യൽ മീഡിയയിൽ സജീവമായ ബോളിവുഡ് താരമാണ് ട്വിങ്കിൾ ഖന്ന. അഭിനയ ജീവിതത്തിന് വിട നൽകി ഏറെക്കാലമായെങ്കിലും തന്‍റെ കുടുംബവിശേഷങ്ങളും വീടും എല്ലാം പ്രേക്ഷകരോട് എന്നും പങ്കുവെക്കുന്ന ശീലക്കാരി. ഇന്റീരിയര്‍ ഡിസൈനിങ്ങിലും എഴുത്തിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലുമൊക്കെ സജീവമാ ട്വിങ്കിൾ വീടൊരുക്കുന്നതിലും വിദ്ഗ്ധയാണ്.

ഗ്ലാസ് ബോട്ടിലുകളിലും ജാറുകളിലും മനോഹരമായി ഒരുക്കിയിരിക്കുന്ന ഇന്‍ഡോര്‍ പ്ലാന്റ്‌സിന്റെ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാം പേജിലൂടെ ട്വിങ്കിൾ പങ്കുവെച്ചിരിക്കുന്നത്. 

'മഴ പെയ്യാന്‍ വെമ്പിനില്‍ക്കുകയാണ്, ഞാന്‍ കുറച്ച് പച്ചപ്പു കൊണ്ട് കുടകൾ തയ്യാറാക്കിവെച്ചിരിക്കുന്നു. മണി പ്ലാന്‍റ് വെള്ളത്തിൽ വളരുന്നവയാണെന്ന് എല്ലാവർക്കുമറിയാം. അതിനൊപ്പം മിന്‍റും റോസ്മേരിയും ഫിലോഡോൻഡ്രോൺസുമുണ്ട്.  ഒരിക്കൽ വിലയേറിയ ദ്രാവകം സൂക്ഷിച്ചിരുന്ന കുപ്പികളിലാണ് അവ വളരുന്നത്.' എന്ന് കാവ്യാത്മകമായാണ് തന്‍റെ വീട്ടകത്തെ ചെടികളെക്കുറിച്ച് ട്വിങ്കിൾ എഴുതുന്നത്.   

Loading...
COMMENTS